26 April 2024 Friday

പാതി ജീവനായി റോഡില്‍ കിടന്ന തെരുവ് നായക്ക് സംരക്ഷണമായി നിഷ ടീച്ചറെത്തി

ckmnews



വാഹനമിടിച്ച് ജീവന് വേണ്ടി പിടിഞ്ഞ തെരുവ് നായക്ക് സംരക്ഷകയായി നിഷ ടീച്ചർ എത്തി


ചങ്ങരംകുളം:മൂക്കുതല മഠത്തിപ്പാടത്ത് അജ്ഞാത വാഹനം ഇടിച്ച് പാതിജീവനായി റോഡിൽ കിടന്ന തെരുവ് നായയെ സംരക്ഷിക്കാൻ കഴിയാതെ നിസ്സഹയായി നിന്ന നാട്ടുകാർക്ക് മുന്നിലേക്ക്

അപ്രതീക്ഷിത മായി ഒരു ടീച്ചറെത്തി


പെരുമ്പടപ്പ് എസ്ഐ ആയി ജോലി ചെയ്യുന്ന മൂക്കുതല സ്വദേശിയായ രാജീവിന്റെ ഭാര്യ നിഷ ടീച്ചർ ജോലിക്കായി പോവുന്നതിനിടെയാണ് നിസ്സഹായത നിറഞ്ഞ കാഴ്ച കണ്ട് തന്റെ വാഹനം നിർത്തിയത്


ഒരു നിമിഷം പോലും പകച്ച് നിൽക്കാതെ റോഡിൽ കിടന്ന നായയെ എടുത്ത് മാറ്റാൻ ശ്രമിച്ച ടീച്ചറുടെ കൈയ്യിൽ

വേദന കൊണ്ട് പുളഞ്ഞ നായ കടിച്ചതോടെ ശ്രമം ഉപേക്ഷിച്ച് തുണിയെടുത്ത് മുറിവ് കെട്ടി ടീച്ചർ തന്റെ ജോലി സ്ഥലത്തേക്ക് തിരിച്ചു


മടങ്ങി വരാമെന്ന് പറഞ്ഞ് ജോലിക്ക് പോയ ടീച്ചർ തിരിച്ച് വരുമെന്ന് പ്രതീക്ഷിച്ചില്ലെങ്കിലും വൈകുന്നേരത്തോടെ ടീച്ചർ വീണ്ടുമെത്തിയത് പാതി ജീവനായി കിക്കുന്ന മിണ്ടാപ്രണിക്കുള്ള ജീവൻ രക്ഷാ മരുന്നുകളുമായാണ്.


എന്ത് ചെയ്യണമെന്നറിയാതെ നിസ്സഹയാരായി നോക്കി നിന്ന നാട്ടുകാർക്കിടയിൽ ടീച്ചർ ഒരിക്കൽ കൂടി എത്തുമ്പോഴും അവൻ അവിടെ തന്നെ കിടക്കുനുണ്ടായിരുന്നു.മഴ നനഞ്ഞ് പാതി ജീവനോടെ..


കയ്യിൽ കരുതിയ തുണിക്കഷ്ണം കൊണ്ട് വായ മൂടിക്കെട്ടി.തന്റെ വാഹനത്തിൽ കരുതിയ ആദ്യ ഡോസ് മരുന്നുകൾ കുത്തിവച്ച് തെരുവ് നായയെ തന്റെ കൈവെള്ളയിൽ കോരിയെടുത്ത് അനായാസം തന്നെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി കിടത്തി


ടീച്ചറുടെ ജീവിതത്തിൽ ഇത് ഒരു പുതുമയല്ലെങ്കിലും കണ്ട് നിന്നവർക്ക് ഇത് ഒരു പുതുമയുള്ള കാഴ്ചയായിരുന്നു.ഇന്ന് ഇവൻ ടീച്ചറുടെ സംരക്ഷണത്തിലാണ് ഇവൻ മാത്രമല്ല.ഇതിനോടകം ഇത്തരത്തിൽ റോഡിൽ ജീവന് വേണ്ടി പിടഞ്ഞ നൂറ് കണക്കിന് തെരുവ് നായകൾ ഈ ടീച്ചറുടെ കനിവിൽ തിരിച്ചുകിട്ടിയ ജീവിതം ജീവിച്ച് തീർക്കുകയാണ്