26 April 2024 Friday

ഓൺലൈൻ പഠനത്തിനായി എംഎസ്എഫ് ടിവി നൽകി

ckmnews


ചങ്ങരംകുളം:പള്ളിക്കരയിൽ ഓൺലൈൻ പഠത്തിനായി സൗകര്യമില്ലാത്ത കുടുംബങ്ങളെ കണ്ടെത്തി മുസ്ലീം ലീഗിൻ്റെ വിദ്യാർഥി സംഘടനയായ എംഎസ്എഫ് അഞ്ച് ടെലിവിഷനുകൾ കൂടി നൽകി പാവപ്പെട്ട വിദ്യാർഥികൾക്ക് തുണയായ്. ഏതാനും ദിവസങ്ങൾക്ക് മുൻപ് അഞ്ച് ടിവികൾ വിതരണം ചെയ്ത് പള്ളിക്കരയിലെ എംഎസ്എഫ് പ്രവർത്തകർ ജനശ്രദ്ധ പിടിച്ച് പറ്റിയിരുന്നു.അതിന്റെ തുടർച്ചയായാണ് കഴിഞ്ഞ ദിവസവും അഞ്ച് ടിവി നൽകിയത്. യുഎഇ കെഎംസിസി പ്രവർത്തകരുടെ സഹകരണ ത്തോടെയാണ് പദ്ധതി നടപ്പാക്കിയത്. മുസ്ലീം ലീഗ് നേതാവ് എവി അബ്ദുറു, നന്നംമുക്ക് പഞ്ചായത്ത് മുസ്ലീം ലീഗ് ജനറൽ സെക്രട്ടറി അഷ്‌റഫ് കാട്ടിൽ, പൊന്നാനി മണ്ഡലം യൂത്ത് ലീഗ് സെക്രട്ടറി എംവി ഷബീർ, യൂത്ത് ലീഗ് പഞ്ചായത്ത് സെക്രട്ടറി റവൂഫ്,സിഎച്ച് യൂത്ത് സെൻ്റർ പ്രസിഡണ്ട് എംകെ ഇക്ബാൽ, അഡ്വ: നിയാസ് മുഹമ്മദ്, ഗഫൂർ എൻപി,എംഎസ്എഫ് പ്രവർത്തകരായ മഹ്റൂഫ്, ഷറഫലി, ജസീർ, യാസർ, അസ്‌ലം, റാഷിദ്, അർഷാദ്, ജിയാദ് തുടങ്ങിയവരുടെ നേതൃത്വത്തിലാണ് വിദ്യാർഥികൾക്ക് ടിവി വിതരണം ചെയ്തത്.