26 April 2024 Friday

ചമ്രവട്ടത്ത് ബൈക്ക് അപകടം:ബിജെപി നേതാവ് ശങ്കു ടി ദാസിന് ഗുരുതര പരിക്ക്

ckmnews

ചമ്രവട്ടത്ത് ബൈക്ക് അപകടം:ബിജെപി നേതാവ് ശങ്കു ടി ദാസിന് ഗുരുതര പരിക്ക്


മലപ്പുറം: ബി.ജെ.പി നേതാവ് ശങ്കു ടി ദാസിന് വാഹനാപകടത്തിൽ ഗുരുതര പരിക്ക്. വ്യാഴാഴ്ച രാത്രി 11 മണിയോടെ തിരൂർ ചമ്രവട്ടം പാലത്തിന് സമീപത്ത് വെച്ചാണ് അപകടം. ഓഫീസിൽ നിന്ന് വീട്ടിലേക്ക് വരുമ്പോൾ ശങ്കു സഞ്ചരിച്ച ബൈക്ക് മറ്റൊരു വാഹനവുമായി കൂട്ടിയിടിക്കുകയായിരുന്നു.ഗുരുതരമായി പരിക്കേറ്റ ശങ്കു ടി ദാസിനെ കോട്ടക്കൽ മിംസിൽ പ്രവേശിപ്പച്ചിച്ച ശേഷം വിദഗ്ധ ചികിത്സയ്ക്കായി കോഴിക്കോട് മിംസിലെത്തിച്ചു.കരളിന് പരിക്കേറ്റിട്ടുണ്ട്. അടിയന്തര ശസ്ത്രക്രിയ വേണ്ടതിനാൽ ഇതിന് മുന്നോടിയായുള്ള ചികിത്സയിലാണ് ഇപ്പോഴുള്ളതെന്ന് മിംസ് അധികൃതർ പ്രതികരിച്ചു.ആന്തരിക രക്തസ്രാവമുള്ളതിനാൽ ഇതിനുള്ള ചികിത്സയ്ക്ക് ശേഷമായിരിക്കും ശസ്ത്രക്രിയ. ബാർ കൗൺസിൽ അംഗമായ ശങ്കു ടി ദാസ് തൃത്താലയിലെ ബി ജെ പി സ്ഥാനാർഥിയായിരുന്നു.