10 May 2024 Friday

കഞ്ചാവ് മാഫിയ സംഘം കുന്നംകുളത്തെ പോലീസുകാരെ ആക്രമിച്ച സംഭവം മൂന്ന് പ്രതികൾ അറസ്റ്റിൽ പ്രതികളുമായി തെളിവെടുപ്പ് നടത്തി

ckmnews

കഞ്ചാവ് മാഫിയ സംഘം കുന്നംകുളത്തെ പോലീസുകാരെ ആക്രമിച്ച സംഭവം മൂന്ന് പ്രതികൾ അറസ്റ്റിൽ


പ്രതികളുമായി തെളിവെടുപ്പ് നടത്തി


കുന്നംകുളം:കഞ്ചാവ് മാഫിയ സംഘം കുന്നംകുളത്തെ പോലീസുകാരെ ആക്രമിച്ച സംഭവം മൂന്ന് പ്രതികൾ അറസ്റ്റിൽ.കടവല്ലൂർ പടിഞ്ഞാറ്റ് മുറി കൊട്ടിലിങ്ങൽ വളപ്പിൽ അക്ഷയ് (24), ചിറ മനങ്ങാട് ഇല്ലിക്കൽ വീട്ടിൽ മുഹമ്മദ് ഷമ്മാസ് (22), ചാലിശ്ശേരി പെരുമണ്ണൂർ കപ്ലേ ങ്ങാട്ട് വീട്ടിൽ കിരൺ (22) എന്നിവരെയാണ് സി ഐ.വി സി. സൂരജും സംഘവും അറസ്റ്റ് ചെയ്തത്. പ്രതികളെ സംഭവം നടന്ന പെരുമ്പിലാവിലെത്തിച്ച് തെളിവെടുപ്പ് നടത്തി.സ്റ്റേഷനിലെ സ്പെഷ്യൽ ബ്രാഞ്ച് ഉദ്യോഗസ്ഥനെ ഓടിച്ചിട്ട് വെട്ടിക്കൊല്ലാൻ ശ്രമിക്കുകയും ഉദ്യോഗസ്ഥന്റെ വാഹനം മോഷ്ടിച്ച് കടന്നുകളയുന്ന ചെയ്ത സംഭവത്തിൽ   പ്രതികളെ പിടികൂടുന്നതിനിടെയാണ്    കുന്നംകുളം സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസർ ഹംദിനെ സംഘം മർദ്ദിച്ചത്‌.