26 April 2024 Friday

സിൽവർ സ്റ്റാർ നന്നംമുക്ക് വായനാദിനത്തിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു

ckmnews


ചങ്ങരംകുളം:നന്നംമുക്ക്  സിൽവർ സ്റ്റാർ  ക്ലബ്ബിന്റെയും നെഹ്‌റു  യുവ കേന്ദ്ര മലപ്പുറംചൈൽഡ് ലൈൻ തുടങ്ങിയവയുടെ  സഹകരണത്താൽ  വായനാ ദിനത്തിൽ  കുട്ടികൾക്കായി വായനാ ദിനവുമായി ബന്ധപ്പെട്ട  പ്രസംഗ മത്സരവും ഗാന മത്സരവും  നടത്തി.എസ്എസ്എൽസി പരീക്ഷയിൽ ഉന്നത വിജയം  കൈവരിച്ച  വിദ്യാർത്ഥികളെയും  ചടങ്ങിൽ  ആദരിച്ചു.നന്നംമുക്ക് -39 നമ്പർ  അംഗനവാടിയിൽ  നിന്നും  വിരമിച്ച  ദേവി ടീച്ചർക്ക് യാത്രയയപ്പും    ടീച്ചറെ  ആദരിക്കലും ചടങ്ങിൽ വെച്ച്  നടത്തി.അയിനിച്ചോട്  42 നമ്പർ അംഗനവാടിൽ  വെച്ച്  നടന്ന പരിപാടിയിൽ രജനി  ടീച്ചർ സ്വാഗതം  പറഞ്ഞു.ക്ലബ്ബ് പ്രസിഡന്റ്‌  വിഎം  സിദ്ധിഖ്  അധ്യക്ഷത വഹിച്ചു.നന്നംമുക്ക് ഗ്രാമ പഞ്ചായത്ത്  പത്താം വാർഡ്  മെമ്പർ  റഷീന റസാഖ്  പരിപാടി  ഉത്ഘാടനം.ചെയ്തു  ക്ലബ്ബ്  രക്ഷാധികാരികളായി ടി ഉമ്മർ,സിവിഎം  റസാഖ്  ജിസിസി  പ്രതിനിധികളായ  ഫസൽ ടിഎം, റസാഖ്  പുതൂർ  സിൽവർ സ്റ്റാർ വനിത വിങ്,റാഷി ഉബൈദ്  തുടങ്ങിയവർ  ആശംസകൾ നേർന്നുകൊണ്ട്  സംസാരിച്ചു.തുടർന്ന്  കുട്ടികളുടെ  പ്രസംഗം മത്സരം നടന്നു.കുട്ടികൾക്കും എസ്എസ്എൽസി വിജയികൾക്കും നന്നംമുക്ക് ഗ്രാമ പഞ്ചായത്ത് എട്ടാം വാർഡ്  മെമ്പർ റഹീസ അനീസ്  സമ്മാനദാനം നിർവഹിച്ചു.ദേവി ടീച്ചർക്കുള്ള  സിൽവർ സ്റ്റാർ ക്ലബ്ബിന്റെ  സ്നേഹോപഹാരം വാർഡ് മെമ്പർമാരും ക്ലബ്ബ്  പ്രവർത്തകരും  കൂടി  നൽകി.ജിസിസി  പ്രവർത്തകരായ  റസാഖ്  പുതൂർ  മുസ്തഫ  പിഎം  റസാഖ് എംഎ തുടങ്ങിയവരും ചേർന്ന്   ദേവി ടീച്ചറെ പൊന്നാട അണിയിച്ചു.ക്ലബ്ബ്  വൈസ്  പ്രസിഡന്റ്‌  ആഷിഖ്  ജോയിൻ  സെക്രട്ടറിമാരായ  അഫ്സൽ കെഎ,മുസ്താഖ് എംഎ ഉബൈദ്,ജിസിസി  പ്രവർത്തകരായ  സിറാജുദ്ധീൻ ടിഎ,റിഷാദ് കെഎസ് അഷ്‌റഫ്‌ ടിഎസ് ഷിബു കിഴക്ക് മുറി,അയൂബ് പികെ മാസ്റ്റർ സിനാൻ  തുടങ്ങിയവർ പരിപാടിയ്ക്ക് നേതൃത്വം  നൽകി.ക്ലബ്ബ്  സെക്രട്ടറി ഷെബീർ കെഎ നന്ദി  പറഞ്ഞു