26 April 2024 Friday

മൂക്കുതല ഹൈസ്കൂൾ 2008-2009 എസ്എസ്എൽസി ബാച്ച് 10 H ക്ലാസ്സിൻ്റെ സംഗമം സംഘടിപ്പിച്ചു

ckmnews

മൂക്കുതല ഹൈസ്കൂൾ 2008-2009 എസ്എസ്എൽസി ബാച്ച് 10 H ക്ലാസ്സിൻ്റെ സംഗമം സംഘടിപ്പിച്ചു


ചങ്ങരംകുളം:മൂക്കുതല ഗവൺമെന്റ് ഹയർസെക്കണ്ടറി ഹൈസ്കൂൾ 2008-2009 എസ്എസ്എൽസി ബാച്ച് 10 H ക്ലാസ്സിലെ വിദ്യാർത്ഥികളുടെ സംഗമം ചങ്ങരംകുളത്ത് നടന്നു.തൗഫീക്ക് സ്വാഗതം പറഞ്ഞ ചടങ്ങിൽ അഭിലാഷ് അധ്യക്ഷത വഹിച്ചു.സംഗമം ഷാനിബ ഉദ്ഘാടനം ചെയ്തു.സീതാലക്ഷ്മി ടീച്ചർ മുഖ്യതിഥിയായി പങ്കെടുത്ത് സംസാരിച്ചു.സംഗമത്തിന്റെ ഭാഗമായി തെരുവോരങ്ങളിൽ കഴിയുന്നവർക്ക് ഭക്ഷണ വിതരണവും നടത്തി