26 April 2024 Friday

മൊബൈൽ ഫോൺ മോഷണക്കേസുകളിൽ അന്വേഷണ മികവ് തെളിയിച്ച് ചാലിശ്ശേരി പോലീസ് സ്റ്റേഷൻ.

ckmnews

മൊബൈൽ ഫോൺ മോഷണക്കേസുകളിൽ അന്വേഷണ മികവ് തെളിയിച്ച് ചാലിശ്ശേരി പോലീസ് സ്റ്റേഷൻ.


ചങ്ങരംകുളം:മൊബൈൽ ഫോൺ മോഷണക്കേസുകളിൽ അന്വേഷണ മികവ് തെളിയിച്ച് ചാലിശ്ശേരി പോലീസ് സ്റ്റേഷൻ.കഴിഞ്ഞ ആറ് മാസത്തിനിടെ മോഷണം പോയ 21 ഫോണുകളാണ് ചാലിശ്ശേരി പോലീസ് സമഗ്രമായ അന്വേഷണത്തിനൊടുവിൽ കണ്ടെത്തിയത്.ജനത്തിരക്കേറിയ ഇടങ്ങളിൽ നിന്നും മറ്റും നഷ്ടമായ ഫോണുകൾ ഒരിക്കലും തിരികെ ലഭിക്കില്ലെന്ന പ്രതീക്ഷയിലായിരുന്നു പരാതി നൽകിയ ഫോണിൻ്റെ ഉടമകൾ.എന്നാൽ പോലീസിൻ്റെ നിരന്തരമായ അനേഷണങ്ങൾക്കും തിരച്ചിലുകൾക്കുമൊടുവിൽ ഭൂരിഭാഗം ഫോണുകളും കണ്ടെത്തിൽ തിരികെ നൽകാൻ പോലീസിനായി.ഇതര സംസ്ഥാനത്ത് നിന്നും എത്തുന്നവരാണ് ഭൂരിഭാഗം മോഷണങ്ങൾക്കും പുറകിലെന്ന് പോലീസ് പറഞ്ഞു. കേരളത്തിൽ നിന്നും മോഷ്ടിക്കുന്ന ഫോണുകൾ ഇവർ ഒറീസ, ഉത്തർപ്രദേശ് തുടങ്ങിയ വടക്കേ ഇന്ത്യൻ സംസ്ഥാനങ്ങളിലെ മൊബൈൽ കടകളിൽ വിൽക്കുകയാണ് പതിവ്.80 ശതമാനം ഫോണുകളും മോഷ്ടിക്കുന്നത് മറ്റ് സംസ്ഥാനങ്ങളിൽ നിന്നും എത്തുന്നവരാണെന്നും പോലീസ് പറഞ്ഞു.നിലവിൽ 24 ഫോൺ നഷ്ടമായ പരാതികളാണ് ഈ അടുത്ത കാലത്തായി സ്റ്റേഷനിൽ റിപ്പോർട് ചെയ്തത്. ഇതിൽ 21 എണ്ണം കണ്ടെത്താനായത് പോലീസിൻ്റെ അന്വേഷണ മികവിൻ്റെ ഉദാഹരണമാണ്.ചാലിശ്ശേരി പുരത്തിരക്കിൽ നഷ്ടമായ ലത്തീഫ് കരിക്കാട്, പൂരത്തലേന്ന് ഫോൺ മോഷണം പോയ കവുക്കോട് ശബരി കൃഷ്ണ, തിരുമിറ്റക്കോട് സ്വദേശി മുഹമ്മദ് അഫ്സൽ എന്നിവരുടെ ഫോൺ കഴിഞ്ഞ ദിവസം പോലീസ് ഇവർക്ക് തിരികെ നൽകി. ചാലിശ്ശേരി സബ് ഇൻസ്പെകർ അനീഷിൻ്റെ നേതൃത്വത്തിലായിരുന്നു അന്വേഷണം.