26 April 2024 Friday

കോക്കൂരില്‍ ദളിത് കുടുംബത്തിന് നേരെ നടന്ന അക്രമം പോലീസ് കര്‍ശന നടപടി സ്വീകരിക്കണം:കോണ്‍ഗ്രസ്സ്

ckmnews


ചങ്ങരംകുളം:ദളിത്‌ കുടുംബത്തിനെതിരായ ആക്രമണത്തില്‍ പോലീസ്‌ കർശന നടപടി സ്വികരിക്കണമെന്ന് കോൺഗ്രസ്സ്‌ നേതാക്കള്‍.കോക്കൂരിലെ ദളിത്‌ കുടുംബത്തെ ആയുധവുമായി വീട്ടിൽ കയറി കൊലവിളി നടത്തുകയും ഭാര്യയേയും കുട്ടികളേയും ഭീഷണിപ്പെടുത്തുകയും ചെയ്ത പ്രതികൾക്കെതിരെ കർശ്ശന നിയമ നടപടി സ്വീകരിക്കണമെന്നും കുടുംബത്തിന്‌ സംരക്ഷണം നൽകണമെന്നും നേതാക്കൾ ആവശ്യപ്പെട്ടു. ഇരയായ കുടുംബത്തെ കോൺഗ്രസ്സ്‌ നേതാക്കളായ അഡ്വ.സിദ്ധിഖ്‌ പന്താവൂർ,പി ടി അബ്ദുൽ ഖാദർ,ഹുറൈർ കൊടക്കാട്ട്‌,കെ അരുൺലാൽ,ജാഫർ വളയംകുളം,രഞ്ജിത്ത്‌ അടാട്ട്‌,ഫൈസൽ സ്നേഹ നഗർ എന്നിവർ വീട്ടില്‍ സന്ദർശിച്ചു