26 April 2024 Friday

വാഹനാപകടത്തിൽ അരക്കു താഴെ തളർന്ന യുവാവിന്റെ അതിജീവനം യുവാക്കൾക്ക് മാതൃകയാകുന്നു.

ckmnews

വാഹനാപകടത്തിൽ അരക്കു താഴെ തളർന്ന യുവാവിന്റെ അതിജീവനം യുവാക്കൾക്ക് മാതൃകയാകുന്നു.


ചങ്ങരംകുളം:എറവക്കാട് സ്വദേശി രമേശാണ് പരിമിതികളിൽ ഒതുങ്ങി നിൽക്കാതെ സ്വയം തൊഴിൽ സംരഭത്തിലൂടെ ദുരിതക്കയത്തിൽ നിന്നും നീന്തി കയറുന്നത്.പ്രവാസിയായിരുന്ന രമേഷ് നാട്ടിൽ എത്തിയപ്പോഴാണ് തന്റെ ജീവിതത്തെ തകിടം മറിച്ച വാഹനപകടം ഉണ്ടായത്.അപകടത്തെത്തുടർന്ന്

ഗുരുതരമായി പരിക്കേറ്റ രമേശന്റെ അരക്കുതാഴെ തളർന്നു.തുടർന്ന് തിരിച്ച് ജോലിസ്ഥലത്തേക്ക് മടങ്ങിപ്പോകാൻ രമേഷന് ആയില്ല.ജീവിതം വഴി മുട്ടി നിൽക്കുന്ന സാഹചര്യത്തിലായിരുന്നു പ്രതീക്ഷയുടെ വെട്ടം പകർന്ന് ഒരുകൂട്ടം  സുഹൃത്തുക്കൾ  എത്തിയത്.കൂറ്റനാട് സഹയാത്രികർ ചാരിറ്റബിൾ ട്രസ്റ്റ് ആണ് നഷ്ടപ്പെട്ടെന്ന് കരുതിയ രമേശന്റെ ജീവിതം മാറ്റിമറിച്ചത്.ഒപ്പം നാട്ടുകാരുടെയും ബന്ധുക്കളുടെയും പരിപൂർണ സഹകരണവും കൂടി ചേർന്നതോടെ ഇന്ന് രമേശൻ ഒരു സ്വയം തൊഴിൽ സംരംഭകനാണ്.പരിമിതിയിലും ഒതുങ്ങി നിന്ന് കൊണ്ട് തനിക്ക് ആകുന്ന തരത്തിൽ കുട നിർമ്മാണവും മറ്റ് കരകൗശലവസ്തുക്കളും നിർമിച്ചാണ് രമേശൻ തന്റെ   പുതുജീവിതം കെട്ടിപ്പടുത്തത്.അവിവാഹിതനായ രമേശന് ഇനി സ്വന്തമായി  ഒരു ഓട്ടോറിക്ഷ വേണമെന്ന  ആഗ്രഹം കൂടി ബാക്കിയുണ്ട്.കുട നിർമാണത്തിലൂടെ യും മറ്റും തുച്ഛമായ വരുമാനം ലഭിക്കുന്നുണ്ടെങ്കിലും സ്വയം നിർമിക്കുന കുടകളും മറ്റും  കൊണ്ടുപോകാനും വിൽപന നടത്താനും നിലവിലെ വാഹനം കൊണ്ട് സാധിക്കുന്നില്ല.എങ്കിലും പരിമിതിയിൽ ഒതുങ്ങിയ  ജീവിതത്തോടുള്ള പൊരുതൽ രമേശൻ തുടരുകയാണ്.