09 May 2024 Thursday

ചുട്ടുപൊള്ളുന്ന ചൂടിലും തണ്ണിമത്തന്‍ തണുത്ത് തന്നെ വില്‍പന കിലോക്ക് 10 വരെ വില്‍പന

ckmnews

ചങ്ങരംകുളം:ചുട്ടുപൊള്ളുന്ന ചൂടിലും തണ്ണിമത്തന്റെ വില തണുത്ത് വിറക്കുന്നു.കഴിഞ്ഞ സീസണില്‍ 20 മുതല്‍ 25 വരെ വില്‍പന നടത്തിയിരുന്ന തണ്ണിമത്തന്‍ 10 മുതല്‍ 13 വരെ വരെയാണ് ചില്ലറ വില്‍പന.സാമ്പത്തിക അരക്ഷിതാവസ്ഥക്കോപ്പം പൗരത്വ സമരങ്ങളും കൊറോണയും പക്ഷിപ്പനിയും കൂടി വന്നതോടെയാണ് വിപണിയില്‍ വില്‍പന കുറഞ്ഞതും പഴവര്‍ഗ്ഗങ്ങള്‍ക്ക് വില കുറഞ്ഞതും.ടൗണുകളില്‍ ആളുകള്‍ കുറഞ്ഞതോടെ ആവശ്യക്കാര്‍ ഇല്ലാതായതാണ് വില കുത്തനെ ഇടിയാന്‍ കാരണമായതെന്നാണ് കച്ചവടക്കാര്‍ പറയുന്നത്.പതിവില്‍ നിന്ന് വിത്യസ്ഥമായി അന്യസംസ്ഥാനങ്ങളില്‍ നിന്നും ഇത്തവണ തണ്ണിമത്തന്‍ സമൃദിയായി എത്തിയെങ്കിലും ആവശ്യക്കാര്‍ കുറഞ്ഞതോടെ കര്‍ഷകള്‍ക്കും വേണ്ടത്ര വില ലഭിക്കുന്നില്ല.30 വരെ വിലയുണ്ടായിരുന്ന ഇറാനി മത്ത ഇത്തവണ 20 വരെയാണ് മാര്‍ക്കറ്റ് വില.പുതുതായി വിപണിയിലെത്തിയ മഞ്ഞ മത്തയുടെ വില കിലോക്ക് 30 വരെയാണ്.കച്ചവട സ്ഥാപനങ്ങളില്‍ വ്യാപാരം കുറഞ്ഞതോടെ പലരും തെരുവോര സീസണ്‍ കച്ചവടങ്ങളിലേക്ക് വഴി മാറുകയും ചെയ്തിട്ടുണ്ട്.ശീതള പാനീയങ്ങളും പഴവര്‍ഗ്ഗങ്ങളും പാതയോരം കയ്യടക്കിയതോടെ വലിയ വാടകയും അനുബന്ധ ചിലവുകളും വഹിച്ച് കച്ചവടം ചെയ്യുന്നവര്‍ കൂടുതല്‍ പ്രതിസന്ധിയിലാണ്.മറ്റു വ്യാപാര മേഖലകളും കടുത്ത പ്രതിസന്ധിയാണ് നേരിടുന്നതെന്ന് വ്യാപാരികള്‍ പറയുന്നു.