26 April 2024 Friday

മഞ്ചേരിയിൽ സ്കൂൾ വിട്ട് സൈക്കിളിൽ മടങ്ങുകയായിരുന്ന വിദ്യാർഥി മിനി ലോറി തട്ടി മരിച്ചു

ckmnews

മലപ്പുറം: മഞ്ചേരിയിൽ വിദ്യാർഥി മിനി ലോറി തട്ടി മരിച്ചു. കാരക്കുന്ന് പത്തിരിക്കൽ വീട്ടിൽ ഫാരിസാണ് (13) മരിച്ചത്. സ്കൂൾ വിട്ട് സൈക്കിളിൽ മടങ്ങുകയായിരുന്നു ഫാരിസ്. ഇടിയുടെ ആഘാതത്തിൽ സൈക്കിളിൽ നിന്നും തെറിച്ച് വീണ ഫാരിസിൻറെ ശരീരത്തിലൂടെ ലോറിയുടെ ചക്രം ക‍യറിയിറങ്ങുകയായിരുന്നു.