26 April 2024 Friday

ആലംകോട് ഗ്രാമപഞ്ചായത്ത് 'മഴക്കാല പകർച്ചാവാധി പ്രതിരോധം' പഞ്ചായത്ത് തല ഉദ്ഘാടനം നടന്നു

ckmnews

ആലംകോട് ഗ്രാമപഞ്ചായത്ത് 'മഴക്കാല പകർച്ചാവാധി പ്രതിരോധം' പഞ്ചായത്ത് തല ഉദ്ഘാടനം നടന്നു


ചങ്ങരംകുളം:ആലംകോട് ഗ്രാമപഞ്ചായത്തും,ആലംകോട് കുടുംബാരോഗ്യ കേന്ദ്രവും സംയുക്തമായി മഴക്കാല പകർച്ചവ്യാധി പ്രതിരോധം ജനകീയ ശുചീകരണ പരിപാടി സംഘടിപ്പിച്ചു.ആലംകോട് കുടുംബാരോഗ്യ കേന്ദ്രത്തിൽ നടന്ന പഞ്ചായത്ത് തല ഉദ്ഘാടന പരിപാടി പഞ്ചായത്ത് പ്രസിഡന്റ്  കെ വി ഷഹീർ ഉദ്ഘാടനം നിർവഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് പ്രബിത ടീച്ചർ അധ്യക്ഷത വഹിച്ച പരിപാടിയിൽ ഹെൽത്ത് ഓഫീസർ ഡോ. ജൂൽന പകർച്ച വ്യാധി പ്രതിരോധം എന്ന വിഷയത്തിൽ ക്ലാസ് എടുത്തു. ആലംകോട് പഞ്ചായത്ത് ആരോഗ്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ സി കെ പ്രകാശൻ, ബ്ലോക്ക് ഹെൽത്ത് സൂപ്പർവൈസർ പ്രദീപ്‌ കുമാർ, ക്ഷേമ കാര്യാ സ്റ്റാന്റിങ് കമ്മിറ്റി ചെയർ പേഴ്സൺ ഷഹന നാസർ, വാർഡ്‌ മെമ്പർമാരായ അബ്ദുൽ മജീദ്, വിനീത, ചന്ദ്രമതി, സി ഡി എസ് ചെയർപേഴ്സൺ അനിത, തുടങ്ങിയവർ പരിപാടിക്ക്‌ ആശംസകൾ നേർന്നു സംസാരിച്ചു.ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ ജോയ് സ്വാഗതവും, എച്ച് ഐ ബേബികുട്ടി യോഹന്നാൻ നന്ദിയും പറഞ്ഞു.