26 April 2024 Friday

സൗജന്യ സംരംഭകത്വ ബോധവൽക്കരണ ശില്പശാല സംഘടിപ്പിച്ചു

ckmnews

സൗജന്യ സംരംഭകത്വ  ബോധവൽക്കരണ ശില്പശാല സംഘടിപ്പിച്ചു


ചങ്ങരംകുളം:വ്യവസായ വകുപ്പിൻ്റെയും ആലംകോട് ഗ്രാമ പഞ്ചായത്തിൻ്റെയും സംയുക്താഭിമുഖ്യത്തിൽ സൗജന്യ സംരംഭകത്വ  ബോധവൽക്കരണ ശില്പശാല സംഘടിപ്പിച്ചു.ആലംകോട് ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് കെ വി ഷഹീർ ഉദ്ഘാടനം ചെയ്തു.ചടങ്ങിൽ വൈസ് പ്രസിഡണ്ട് പ്രബിത ടീച്ചർ അധ്യക്ഷത വഹിച്ചു.ഉപജില്ലാ വ്യവസായ ഓഫീസർ ലോറൻസ് മാത്യു മുഖ്യപ്രഭാഷണം നടത്തി.ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻ സി കെ പ്രകാശൻ, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മറ്റി ചെയർപേഴ്സൺ ഷഹന നാസർ, സിഡിഎസ് ചെയർപേഴ്സൺ അനിതാ ദിനേശൻ, മെമ്പർമാരായ വിനിത, നിംന ചെമ്പ്ര  തുടങ്ങിയവർ ആശംസാ പ്രസംഗം നടത്തി. വികസന സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻ മുഹമ്മദ് ഷെരീഫ് സ്വാഗതവും പെരുമ്പടപ്പ് ബ്ലോക്ക് വ്യവസായ വികസന ഓഫീസർ ജുവൈരിയ നന്ദിയും പറഞ്ഞു.