09 May 2024 Thursday

കോവിഡ് 19 മൂക്കുതല സ്കൂള്‍ വാര്‍ഷികാഘോഷവും മാറ്റി വച്ചു

ckmnews

ചങ്ങരംകുളം:കോവിഡ് 19 ഭീഷണിയെ തുടർന്ന് PCNGHSS മൂക്കുതലയിലെ വാർഷികാഘോഷ പരിപാടികൾ മാറ്റി.കമ്മിറ്റി പിരിച്ചു വിടാതെ 2020 - 21 അദ്ധ്യയന വർഷത്തെ പ്രവേശനോത്സവത്തിനും തുടർന്ന് നടക്കുന്ന വിജയോത്സവത്തിനും ഈ കമ്മിറ്റിയെ പ്രയോജനപ്പെടുത്തുവാൻ തീരുമാനിച്ചു. പ്രസ്തുത പരിപാടിയിൽ പി. ചിത്രൻ നമ്പൂതിരിപ്പാട്, ബഹു: നിയമസഭാ സ്പീക്കർ.ശ്രീ.പി.ശ്രീരാമകൃഷ്ണൻ, പത്മശ്രീ: പ്രദീപ്കുമാർ എന്നിവരെ ആദരിക്കുവാനും തീരുമാനിച്ചു.പ്ലാറ്റിനം ജൂബിലി ആഘോഷം അടുത്ത അദ്ധ്യയന വർഷം ജൂൺ 6ന് തുടങ്ങി ഒരു വർഷം നീണ്ടു നിൽക്കുന്ന വിപുലമായ പരിപാടികൾ സംഘടിപ്പിക്കുവാൻ തീരുമാനിച്ചു.കോവിഡ് 19 ന്റെ ഭീക്ഷണി കുറയുന്ന മുറക്ക് അവധിക്കാലത്ത് സംഘാടക സമിതി വിപുലമായി വിളിക്കുവാൻ തീരുമാനിച്ചു.പ്ലാറ്റിനം ജൂബിലിയുടെ ഭാഗമായി ക്ലാസ്സ് മുറികളുടെ അപര്യാപ്തത പരിഹരിക്കുന്നതിനായി പി. ചിത്രൻ നമ്പൂതിരിപ്പാടിന്റെ നാമധേയത്തിൽ ബഹുജന പങ്കാളിത്തതോടെ പുതിയ ബ്ലോക്ക് നിർമ്മിക്കാൻ ആലോചന നടത്താൻ തീരുമാനിച്ചു.യോഗത്തിൽ പ്രിൻസിപ്പൽ കെ.ബീന, പ്രധാനധ്യാപിക കെ.രാധ, പി.ടി.എ പ്രസിഡണ്ട് കെ.കെ.ലക്ഷ്മണൻ, വൈസ് പ്രസിഡണ്ട് സി.കരുണാകരൻ,എം.അജയഘോഷ്,പി.അലി,വി.വി.ഗിരീശൻ, ഷൺമുഖൻ വേളയാട്ട്,സി.ഹരിദാസ് എന്നിവർ സംസാരിച്ചു.