09 May 2024 Thursday

എം പി കുട്ടൻ നായർ പ്രഥമ പുരസ്ക്കാരം കവി പി പി രാമചന്ദ്രന്

ckmnews



ചങ്ങരംകുളം; പൊന്നാനി താലൂക്കിൽ വിശിഷ്യ ആലങ്കോട്, നന്നംമുക്ക് പഞ്ചായത്തുകളിൽ കമ്യൂണിസ്റ്റ് പാർടി കെട്ടിപ്പടുക്കുന്നതിൽ നേതൃനിരയിൽ നിന്ന് പ്രവർത്തിച്ച എം പി കുട്ടൻ നായരുടെ ഒർമ എക്കാലവും നിലനിറുത്തുന്നതിനായി അദ്ദേഹത്തിൻ്റെ പേരിൽ ചങ്ങരംകുളം സഖാക്കൾ വാട്സാപ്പ് കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ ഏർപ്പെടുത്തിയ പ്രഥമ പുരസ്കാരം കവി പി പി രാമചന്ദ്രന് നൽകാൻ തീരുമാനിച്ചതായി ജൂറി അംഗങ്ങൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.  പ്രൊഫ. എം എം നാരായണൻ, കവി ആലങ്കോട് ലീലാകൃഷ്ണൻ, പി ജ്യോതിഭാസ് ഉൾപ്പെടുന്ന ജൂറിയാണ്  പുരസ്കാര ജേതാവിനെ തെരഞ്ഞെടുത്തത്. എല്ലാ വർഷവും ജില്ലയിലെ തെരഞ്ഞെടുക്കപ്പെട്ട ഒരു വ്യക്തിത്വത്തിന് പുരസ്കാരം നൽകും.   10001 രുപയും പ്രശസ്തിപത്രവുമാണ് പുരസ്ക്കാരം. ജൂൺ എട്ടിന്പ കൽ 3 ന് ചങ്ങരംകുളം സ്നേഹ ഓഡിറ്റോറിയത്തിൽ വച്ച് പുരസ്കാരം സമർപ്പിക്കും. നോർക്ക വൈസ് ചെയർമാൻ പി ശ്രീരാമകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. കെ ടി ജലീൽ എംഎൽഎ മുഖ്യ പ്രഭാഷന്നം നടത്തും. ആലങ്കോട് ലീലാകൃഷ്ണൻ പുരസ്കാര ജേതാവിനെ പരിചയപ്പെടുത്തും. സിപിഐ എം ജില്ലാ സെക്രട്ടറി ഇ എൻ മോഹൻദാസ്, പ്രൊഫ. എം എം നാരായണൻ, പി ജ്യോതിഭാസ്, സിപിഐ എം എടപ്പാൾ ഏരിയ സെക്രട്ടറി ടി സത്യൻ എന്നിവർ പരിപാടിയിൽ പങ്കെടുക്കും. വാർത്താ സമ്മേളനത്തിൽ ജൂറിയംഗം പി ജ്യോതിഭാസ്, സിപിഐ എം എടപ്പാൾ ഏരിയ സെക്രട്ടറി ടി സത്യൻ, സംഘാടക സമിതി ചെയർമാൻ വി വി കുഞ്ഞുമുഹമ്മദ്, കൺവീനർ കെ കെ സതീശൻ, ചങ്ങരംകുളം സഖാക്കൾ വാട്സാപ്പ് കൂട്ടായ്മ രക്ഷാധികാരി നൗഷാദ്, പി എം ബഷീർ, റൗഫ് തെങ്ങിൽ, ഗിരീഷ് അമ്പാട്ടിൽ എന്നിവർ പങ്കെടുത്തു.