09 May 2024 Thursday

ആലംകോട് പഞ്ചായത്ത് സ്കൂൾ ലൈബ്രറി ശാക്തീകരണം, കസേര വിതരണം പദ്ധതികളുടെ ഉദ്ഘാടനം നടന്നു

ckmnews



ചങ്ങരംകുളം:ആലംകോട് ഗ്രാമപഞ്ചായത്ത് ജനകീയസൂത്രണം 2021-22 പദ്ധതിയിലുൾപ്പെടുത്തി നടപ്പാക്കിയ സ്കൂൾ ലൈബ്രറി ശാക്തീകരണം, കസേര വിതരണം എന്നീ പദ്ധതികളുടെ  ഉദ്ഘാടനം  ആലംകോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ ഷെഹീർ.നിർവഹിച്ചു.പ്രബിതയുടെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ വാർഡ് മെമ്പർ ശശി വിവിധ വിദ്യാലയങ്ങളിലെ ഹെഡ്മാസ്റ്റർമാർ എടപ്പാൾ ബിആർസി പ്രതിനിധി ഷന്യ  ഗ്രാമപഞ്ചായത്ത് സെക്രട്ടറി എന്നിവർ പങ്കെടുത്തു.ഹെഡ്മാസ്റ്റർ സുരേഷ് സ്വാഗതവും ഹസീന ടിഅർ നന്ദിയും പറഞ്ഞു