09 May 2024 Thursday

ചങ്ങരംകുളത്തെ കേബിൾ ടിവി ഉടമയുടെ പേരിൽ ഫെയ്സ് ബുക്കിൽ വ്യാജ ഐഡിയുണ്ടാക്കി പണം തട്ടാൻ ശ്രമം

ckmnews

ചങ്ങരംകുളത്തെ കേബിൾ ടിവി ഉടമയുടെ പേരിൽ ഫെയ്സ് ബുക്കിൽ വ്യാജ ഐഡിയുണ്ടാക്കി പണം തട്ടാൻ ശ്രമം


ചങ്ങരംകുളത്തെ കേബിൾ ടിവി ഉടമയുടെ പേരിൽ ഫെയ്സ് ബുക്കിൽ വ്യാജ ഐഡിയുണ്ടാക്കി പണം തട്ടാൻ ശ്രമം.ചങ്ങരംകുളം ആലംകോട് സ്വദേശിയും കേബിൾ ടിവി ഉടമയുമായ തണ്ടലത്ത് വിനോദിന്റെ പേരിൽ വ്യാജ ഫെയ്സ് ബുക്ക് ഐഡിയുണ്ടാക്കിയാണ് പണം തട്ടാൻ ശ്രമം നടത്തിയത്.സുഹൃത്തുക്കളായ ചിലർ മൊബൈലിൽ വിളിച്ച് അന്വേഷിക്കുമ്പോഴാണ് വിനോദ് സംഭവം അറിയുന്നത്.സുഹൃത്തുക്കൾക്ക് തന്റെ ഫോട്ടോയും ഡീറ്റൈലും വച്ച വ്യാജ പ്രൊഫൈൽ നിർമിച്ച് മെസേജ് അയച്ച് പണം ആവശ്യപ്പെടുകയായിരുന്നെന്ന് വിനോദ് പറഞ്ഞു.പോലീസിന് പരാതി നൽകുന്നുണ്ടെന്നും  സുഹൃത്തുക്കൾ ആരും ചതിയിൽ കുടുങ്ങരുതെന്നും വിനോദ് പറഞ്ഞു.മുമ്പും സമാനമായ രീതിയിൽ ചങ്ങരംകുളം മേഖലയിൽ പണം തട്ടാൻ ശ്രമങ്ങൾ നടന്നിരുന്നു.