09 May 2024 Thursday

RUGBY ടീമിൽ ഇടം നേടിയ ക്ലബ്ബ് പ്രവര്ത്തകന് അനുമോദനം നൽകി

ckmnews


ചങ്ങരംകുളം:RUGBY ടീമിൽ ഇടം നേടിയ  ക്ലബ്ബ്  പ്രവർത്തകന് അനുമോദനം നൽകി.ചങ്ങരംകുളം  നന്നംമുക്ക് സിൽവർ സ്റ്റാർ  ക്ലബ്ബിന്റെ  പ്രവർത്തകൻ  മുഹമ്മദ്‌ ജാസിറിനാണ് ആദരവ് നൽകിയത്.പാലക്കാട്‌  സീനിയർ RUGBY ടീമിൽ  ഇടം നേടിയ താരത്തിന്  മുന്നോട്ടുള്ള  മത്സരങ്ങൾക്ക് എല്ലാവിധ  പിന്തുണയും ക്ലബ്ബ് പ്രവർത്തകർ  നൽകിയിട്ടുണ്ട്.ജോലി ആവശ്യാർത്ഥം  വിദേശത്തേക്ക് പോകുന്ന  സ്പോർട്സ് ക്യാപ്റ്റൻ  മുബാറക്കിന് ക്ലബ്ബ്  പ്രവർത്തകർ  യാത്രയയപ്പും നൽകി.ക്ലബ്ബ് മുഖ്യ രക്ഷാധികാരി മുഹമ്മദലിയുടെ വീട്ടിൽ വെച്ച് നടന്ന ക്ലബ്ബിന്റെ  എസ്ക്യൂട്ടീവ് മീറ്റിങ്ങിലാണ്  പരിപാടികൾ നടന്നത്.ക്ലബ്ബ് സെക്രെട്ടറി ഷെബീർ കെഎ സ്വാഗതം പറഞ്ഞു കെഎം മുഹമ്മദലി അദ്ധ്യക്ഷത   വഹിച്ചു.ക്ലബ്ബ് പ്രസിഡന്റ്‌ വിഎം സിദ്ധിഖ് ജോയിൻ  സെക്രട്ടറി മുസ്താഖ് എംഎ മുബാറക് കെഎ, മുഹമ്മദ്‌  ജാസിർ വിഎ  തുടങ്ങിയവർ സംസാരിച്ചു.ക്ലബ്ബിന്റെ  സ്നേഹോപഹാരം  ജിസിസി  പ്രതിനിധി  സിറാജുദ്ധീൻ RUGBY താരം  മുഹമ്മദ്‌ ജാസിറിന്  സമ്മാനിച്ചു.ട്രെഷറർ  ഹർഷദ് കെഎ നന്ദി  പറഞ്ഞു