09 May 2024 Thursday

എറവക്കാട് മുള്ളകുന്ന് അഞ്ച് ആടുകൾ അജ്ഞാത ജീവിവിയുടെ അക്രമത്തിൽ ചത്ത നിലയിൽ

ckmnews

എറവക്കാട് മുള്ളകുന്ന് അഞ്ച് ആടുകൾ അജ്ഞാത ജീവിവിയുടെ അക്രമത്തിൽ ചത്ത നിലയിൽ


ചങ്ങരംകുളം:മുള്ളകുന്ന് അഞ്ച് ആടുകളെ അജ്ഞാത ജീവിവിയുടെ അക്രമത്തിൽ ചത്ത നിലയിൽ കണ്ടെത്തി.ശനിയാഴ്ച രാത്രിയാണ് സംഭവം.എറവക്കാട് മുള്ളംകുന്ന് നടുവില വളപ്പിൽ ബഷീറിന്റെ വീട്ടിലെ അഞ്ച് ആടുകളെയാണ് പുലർച്ചെ ചത്ത നിലയിൽ കണ്ടെത്തിയത്.കാര്യമായ പരിക്കുകൾ ഇല്ലാത്തതിനാൽ തെരുവ് നായകൾ അല്ല അക്രമിച്ചതെന്നാണ് നിഗമനം.ഒരു മാസം മുമ്പ് ചങ്ങരംകുളത്ത് ചിയ്യാനൂരിലും സമാനമായ രീതിയിൽ ഏഴ് ആടുകൾ അജ്ഞാത ജീവീവിയുടെ അക്രമത്തിൽ ചത്തിരുന്നു