09 May 2024 Thursday

അംഗനവാടി പ്രവേശിനോത്സവം:ഘോഷയാത്ര സംഘടിപ്പിച്ചു

ckmnews

അംഗനവാടി പ്രവേശിനോത്സവം:ഘോഷയാത്ര സംഘടിപ്പിച്ചു


ചങ്ങരംകുളം: അംഗനവാടി പ്രവേശിനോത്സവം നാളെ. ആലംകോട് അവറാൻപടിയിലെ ഏഴാം നമ്പർ  അംഗനവാടിയിൽ പ്രവേശനോത്സവത്തോടനുമ്പന്ധിച്ച് ഘോഷയാത്ര സംഘടിപ്പിച്ചു. തുടർന്ന്

കുട്ടികൾക്ക് മധുരം വിതരണം ചെയ്തു.കുട്ടികൾക്കായി പാട്ടുപാടിക്കൊണ്ട് വത്സല ടീച്ചർ ആഘോഷപരിപാടികൾ ഉദ്ഘാടനം ചെയ്തു.  

 പ്രഭീഷ്  സി പി അധ്യക്ഷത വഹിച്ചു. കരീം ആലംകോട് സ്വാഗതം പറഞ്ഞ പരിപാടിയിൽ രതീഷ് തടത്തിൽ, ശിവശങ്കരൻ , മുഹമ്മദാലി തുടങ്ങിയവർ ആശംസകൾ നേർന്നു.വിദ്യാർഥികളും,രക്ഷിതാക്കളും പരിപാടിയിൽ സംബന്ധിച്ചു.