09 May 2024 Thursday

പ്രവാസികളുടെ പുനരധിവാസ പദ്ധതികൾ യാഥാർത്ഥ്യമാക്കണം:പ്രവാസി സമ്മിറ്റ്

ckmnews

പ്രവാസികളുടെ  പുനരധിവാസ പദ്ധതികൾ യാഥാർത്ഥ്യമാക്കണം:പ്രവാസി സമ്മിറ്റ്


ചങ്ങരംകുളം:പ്രവാസകളുടെ പുനരധിവാസം ലക്ഷ്യമിട്ട് കേന്ദ്ര-സംസ്ഥാന സർക്കാറുകൾ പ്രഖ്യാപിച്ച പദ്ധതികൾ യാഥാർത്ഥ്യമാക്കുന്നതിന് നടപടികൾ വൈകരുതെന്ന് പന്താവൂർ ഇർശാദിൽ നടന്ന പ്രവാസി സമ്മിറ്റ് ആവശ്യപ്പെട്ടു.ഇസ് ലാമിക് സയൻസ് കോളജ് പ്രഥമ ബിരുദ ദാന സമ്മേളനാനുബദ്ധമായി സംഘടിപ്പിച്ചതായിരുന്നു സമ്മിറ്റ്. ഇർശാദ് യു എ ഇ നാഷണൽ കൗൺസിൽ പ്രസിഡണ്ട് കേരള ഹസൻ ഹാജിയുടെ ആധ്യക്ഷതയിൽ പി പി എം കബീർ മുസ്‌ലിയാർ (അബൂദാബി) ഉദ്ഘാടനം ചെയ്തു. ഫള്ലു റഹ്മാൻ നൈതല്ലൂർ (സൗദി) ശംസുദീൻ ആലങ്കോട് (ഒമാൻ) എം എ ഉമർ കല്ലൂർമ്മ ( യു എ ഇ) അൻസാർ ചെമ്പയിൽ ( ഖത്തർ ) ലാലു വെങ്ങി നിക്കര (മലേഷ്യ) മൂസ ആലങ്കോട് (ബഹ്റൈൻ) പ്രസംഗിച്ചു. ജീ സി സി ജനറൽ സെക്രട്ടറി കുട്ടി നടുവട്ടം പദ്ധതി അവതരിപ്പിച്ചു. കെ എം അലി മുഹമ്മദ് സ്വാഗതവും പി കെ ശാജഹാൻ നന്ദിയും പറഞ്ഞു.