09 May 2024 Thursday

ബാങ്കിൽ നിന്നാണെന്ന് പറഞ്ഞുള്ള മെസേജിന് റീപ്ളെ നൽകി ആപ്പ് തുറന്ന് ഒടിപിയും പറഞ്ഞ് കൊടുത്തു ചങ്ങരംകുളം സ്വദേശിയുടെ 9 ലക്ഷം പോയത് നിമിഷങ്ങൾക്കകം:പോലീസ് അന്വേഷണം തുടങ്ങി

ckmnews

ബാങ്കിൽ നിന്നാണെന്ന് പറഞ്ഞുള്ള മെസേജിന് റീപ്ളെ നൽകി ആപ്പ് തുറന്ന് ഒടിപിയും പറഞ്ഞ് കൊടുത്തു


ചങ്ങരംകുളം സ്വദേശിയുടെ 9 ലക്ഷം പോയത് നിമിഷങ്ങൾക്കകം:പോലീസ് അന്വേഷണം തുടങ്ങി


ചങ്ങരംകുളം:ഓൺലൈൻ തട്ടിപ്പുകൾക്കെതിരെ ജാഗ്രത പാലിക്കണമെന്ന മുന്നറിയിപ്പുമായി ചങ്ങരംകുളം പോലീസ്.ബാങ്കിൽ നിന്നാണെന്ന് വ്യാജേനെ മൊബൈലിൽ മെസേജ് അയച്ച് വ്യാജ ആപ്പ് തുറപ്പിക്കുകയും രേഖകൾ അപ് ലോഡ് ചെയ്ത ശേഷം മൊബൈലിൽ വന്ന ഒടിപി പറഞ്ഞ് കൊടുക്കുകയും ചെയ്ത ചങ്ങരംകുളം സ്വദേശിക്ക് നിമിഷങ്ങൾക്കകം ബാങ്കിൽ നിന്ന് നഷ്ടപ്പെട്ടത് 9 ലക്ഷം രൂപ.സംഭവത്തിൽ ചങ്ങരംകുളം പോലീസിന് ലഭിച്ച പരാതിതിൽ സൈബൽ സെല്ലിന്റെ സഹായത്തോടെ ചങ്ങരംകുളം പോലീസ് അന്വേഷണം തുടങ്ങി. ഓൺലൈൻ വഴി രേഖകൾ കൈക്കലാക്കി ലക്ഷങ്ങൾ തട്ടുന്ന സംഘം സമൂഹമാധ്യമങ്ങളിൽ വ്യാപകമാണെന്നും ഇത്തരം സംഘങ്ങൾക്കെതിരെ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്നും സിഐ ബഷീർ ചിറക്കൽ പറഞ്ഞു.എ ടി എം ബ്ലോക്കായി,ആധാർ കാർഡ് ലിങ്ക് ചെയ്യാനുണ്ട് ഇത്തരത്തിലാണ് ബാങ്കിൽ നിന്നാണെന്ന വ്യാജേനെ തട്ടിപ്പുകാർ ഉപഭോക്താക്കളെ ബന്ധപ്പെടുന്നത്.ഇത്തരം വ്യാജ കോളുകൾ വന്നു കഴിഞ്ഞാൽ ഉടൻ തന്നെ ബാങ്കിലെ ഉത്തരവാദിത്തപ്പെട്ട ഉദ്യോഗസ്ഥരെ അറിയിക്കണമെന്നും യാതൊരു കാരണവശാലും  വിളിക്കുന്ന വെക്തിക്ക് രേഖകൾ കൈമാറുകയോ മെസ്സേജിന് മറുപടി കൊടുക്കുകയോ ചെയ്യരുതെന്നും സിഐ പറഞ്ഞു