09 May 2024 Thursday

കോക്കൂർ ഹയർസെക്കൻഡറി സ്കൂളിലെ എസ് പി സി സമ്മർ ക്യാമ്പിന് ഇന്ന് തുടക്കമായി

ckmnews

കോക്കൂർ ഹയർസെക്കൻഡറി  സ്കൂളിലെ എസ് പി സി സമ്മർ ക്യാമ്പിന് ഇന്ന്  തുടക്കമായി


ചങ്ങരംകുളം:കോക്കൂർ ഹൈസ്കൂളിലെ എസ്പിസി വിദ്യാർത്ഥികളുടെ സമ്മർ ക്യാമ്പിന് ഇന്ന് തുടക്കമായി.  രണ്ട് ദിവസങ്ങളിലായി നടക്കുന്ന ക്യാമ്പിന് പ്രധാന അദ്ധ്യാപിക  ശ്രീകല ടീച്ചർ പതാക ഉയർത്തി തുടക്കം കുറിച്ചു.ആലങ്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷെഹീർ കെ വി ഉദ്ഘാടനം ചെയ്തു.തുടർന്ന് USS & NMMS കിട്ടിയ എസ്പിസി  കേഡറ്റുകളെ മെമന്റോ നൽകി ആദരിക്കുകയും ചെയ്തു.പിടിഎ പ്രസിഡന്റ് സക്കീർ പി പി അദ്ധ്യക്ഷത വഹിച്ചു.ബ്ലോക്ക് പഞ്ചായത്ത് മെമ്പർ റീസ പ്രകാശ്, വാർഡ് മെമ്പർ മൈമൂന ഫാറൂഖ്,വെൽഫെയർ കമ്മിറ്റി ചെയർമാൻ അഷറഫ്, എസ്എംസി ചെയർമാൻ ഹംസ കെ വി ,സൂര്യൻ ,സുരേഷ് കെപി, സൗമ്യ കെവി,സെയ്ഫുന്നീസ,സരള യു കെ,വിനോദ്  എം വി ,ലക്ഷ്മി.പി വിനോദ് എന്നിവർ ആശംസ അറിയിച്ചു.വിപിൻ കെ എം നന്ദി അറിയിച്ചു.