26 April 2024 Friday

വാദ്യകലാകാരൻ സന്തോഷ് ആലംകോടിന്മെയ് 29ന് ജന്മനാട് സ്വീകരണം ഒരുക്കും

ckmnews

വാദ്യകലാകാരൻ സന്തോഷ് ആലംകോടിന്മെയ് 29ന് ജന്മനാട് സ്വീകരണം  ഒരുക്കും


ചങ്ങരംകുളം:സോപാനം സ്കൂൾ ഓഫ് പഞ്ചവാദ്യം ഡയറക്ടർ കൂടിയായ വാദ്യകലാകാരൻ സന്തോഷ് ആലംകോടിന് മെയ് 29ന് ജന്മനാട്ടിൽ പൗരസ്വീകരണം ഒരുക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.വാദ്യ കലകൾക്ക് നൽകിയ സംഭാവനകൾ പരിഗണിച്ച് പൗരപ്രമുഖരുടെ സാനിധ്യത്തിൽ സ്വീകരണ പരിപാടി സംഘടിപ്പിച്ചിരിക്കുന്നത് ഞായറാഴ്ച വൈകിയിട്ട് 5 മണിക്ക് ആലംകോട് മാമാണിപ്പടിയിൽ വച്ച് നടക്കുന്ന പരിപാടി കഥകളിയുടെ കുലപതി കലാമണ്ഡലം ഗോപിയാശാൻ ഉദ്ഘാടനം ചെയ്യും.മട്ടന്നൂർ ശങ്കരൻകുട്ടി മാരാർ,കരിയന്നൂർ നാരായണൻ നമ്പൂതിരി,പി നന്ദകുമാർ എംഎൽഎ,മുൻ സ്പീക്കർ പി ശ്രീരാമകൃഷ്ണൻ,ആലംകോട് ലീലാകൃഷ്ണന് തുടങ്ങിയ കലാ സാംസ്കാരിക രാഷ്ട്രീയ രംഗത്തെ പ്രമുഖർ ചടങ്ങിൽ പങ്കെടുക്കും


കുറുങ്ങാട് വാസുദേവൻ നമ്പൂതിരി,തിരുമംഗലത്ത് കൃഷ്ണൻനായർ(ഗുരുസ്വാമി)പി വിജയൻ,പ്രണവം പ്രസാദ്,മനോജ് എസ്,സുരേഷ്എ,താഹിർ ഇസ്മായിൽ,പ്രദീപ് എ തുടങ്ങിയവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു