26 April 2024 Friday

വെളിയങ്കോട് - സംരംഭകത്വ ബോധവത്കരണ ശില്പശാല സംഘടിപ്പിച്ചു

ckmnews

വെളിയങ്കോട് - സംരംഭകത്വ ബോധവത്കരണ ശില്പശാല സംഘടിപ്പിച്ചു


എരമംഗലം:വെളിയങ്കോട്  ഗ്രാമ പഞ്ചായത്തും ,പൊന്നാനി താലൂക്ക്  വ്യവസായ ഓഫീസും സംയുക്തമായി 

ഗ്രാമപഞ്ചായത്ത്  ഹാളിൽ സംഘടിപ്പിച്ച "എൻ്റെ സംരംഭം നാടിൻ്റെ അഭിമാനം " സംരംഭകത്വ ശില്പശാല ഗ്രാമ പഞ്ചായത്ത്   പ്രസിഡൻ്റ് കല്ലാട്ടേൽ ഷംസു  ഉദ്ഘാടനം ചെയ്തു ,വൈസ് പ്രസിഡൻ്റ്  അധ്യക്ഷത വഹിച്ചു .പൊന്നാനി  താലൂക്ക്  വ്യവസായ  ഓഫീസർ ലോറൻസ്  മാത്യു  , മുഖ്യ പ്രഭാഷണം  നടത്തി . സംരംഭത്തിൻ്റെ  ഇന്നിൻ്റെ പ്രസക്തിയെ സംബന്ധിച്ചും ,സംരംഭങ്ങൾക്കാവശ്യമായ സർക്കാറിൻ്റെ  സബ്സിഡികൾ ,  വ്യത്യസ്തങ്ങളായ സ്കീമുകൾ , ലൈസൻസ്  എന്നിവയെ കുറിച്ച്  വിശദീകരിക്കുകയുണ്ടായി. 

നൂറിൽപ്പരം  വ്യക്തികൾ പങ്കെടുത്ത, ശില്പശാലയിൽ പുതിയ സംരംഭങ്ങളെ സംബന്ധിച്ച  ആശയങ്ങൾ  പ്രാധാന്യങ്ങൾ,നിലവിലുളള  നിയമങ്ങളെ കുറിച്ചുള്ള  സംശയങ്ങൾ , എന്നിവയെ

കുറിച്ച്  പ്രസക്തമായ ചർച്ചകൾ  നടന്നു . വ്യവസായ വകുപ്പ്  ഇൻ്റേൺമാരായ ഹർഷിത

ഗ്രീഷ്മ ,  എന്നിവർ ചർച്ചകൾക്ക്  നേത്യത്വം നല്കി .ഗ്രാമ പഞ്ചായത്ത് സെക്രട്ടറി  കെ.കെ. രാജൻ സ്വാഗതം  പറഞ്ഞ ശില്പശാലയിൽ  ഗ്രാമ പഞ്ചായത്ത്  സ്റ്റാൻ്റിംഗ്‌ കമ്മിറ്റി ചെയർമാന്മാരായ മജീദ് പാടിയോടത്ത് , സെയ്ത് പുഴക്കര , മെമ്പർ മാരായ  ഷരീഫമുഹമ്മദ്, അബുതാഹിർ , പെരുമ്പടപ്പ്  ബ്ലോക്ക്  പഞ്ചായത്ത്  വ്യവസായ വികസന 

ഓഫീസർ, എ.പി. ജുവൈരിയ  തുടങ്ങിയവർ സംസാരിച്ചു .