27 April 2024 Saturday

ഇർശാദ് ദഅവാ സമ്മേളനം:സന്ദേശ പ്രയാണം ഇന്ന് കാലടി, തവനൂർ പഞ്ചായത്തുകളിൽ

ckmnews

ഇർശാദ് ദഅവാ സമ്മേളനം:സന്ദേശ പ്രയാണം ഇന്ന് കാലടി, തവനൂർ പഞ്ചായത്തുകളിൽ


ചങ്ങരംകുളം: മെയ് 29 ഞായറാഴ്ച നടക്കുന്ന പന്താവൂർ ഇർശാദ് ഇസ്‌ലാമിക് സയൻസ് കോളജ് പ്രഥമ ബിരുദദാന സമ്മേളനാനുബന്ധമായി സംഘടിപ്പിച്ച ചതുർദിന പൈതൃക സന്ദേശ പ്രയാണം ഇന്ന് തവനൂർ, കാലടി പഞ്ചായത്തുകളിൽ.

രാവിലെ ഒൻപതരയ്ക്ക് മാത്തൂരിൽ ഇർശാദ് രക്ഷാധികാരിയായിരുന്ന ശൈഖുനാ യു പി മുഹമ്മദ് മുസ്‌ലിയാരുടെ മഖാം സിയാറതിന് യുപി ശാഫി ഹുദവി നേതൃത്വം നൽകും. വിവിധ പ്രദേശങ്ങളിലെ സ്വീകരണങ്ങൾക്കുശേഷം വൈകുന്നേരം അയങ്കലത്ത് സമാപിക്കും. പ്രമുഖർ പ്രസംഗിക്കും.പാലക്കാട് ജില്ലാ അതിർത്തിയായ നീലിയാട്ട്, ആത്മീയ ഗുരു ആളത്ത് ഹൈദർ മുസ്‌ലിയാരുടെ മഖ്ബറ സിയാറതിന് അബ്ദുർറശീദ് അൽഖാസിമി നേതൃത്വം നൽകി. വട്ടംകുളം, എടപ്പാൾ പഞ്ചായത്തുകളിൽ 20 കേന്ദ്രങ്ങളിലെ പര്യടനങ്ങൾക്കു ശേഷം രാത്രി നടുവട്ടത്ത് സമാപിച്ചു. വിവിധ കേന്ദ്രങ്ങളിൽ പി പി നൗഫൽ സഅദി, ജലീൽ അഹ്സനി, വി പി അബ്ദുല്ലത്തീഫ് മൗലവി, അസ്‌ലം മുതുകാട് പ്രസംഗിച്ചു.