27 April 2024 Saturday

പ്ളസ്ടു പരീക്ഷയില്‍ മികച്ച വിജയം നേടിയ ഫൗസുദ്ധീന്‍ അബ്ദുല്‍ ഹമീദിനെ അനുമോദിച്ചു

ckmnews



ചങ്ങരംകുളം:ചാലിശ്ശേരി ഗവണ്‍മെന്റ് ഹയര്‍ സെക്കണ്ടറി സ്കൂളില്‍ നിന്നും പ്ളസ്ടു പരീക്ഷയിൽ മികച്ച വിജയം നേടിയ ഫൗസുദ്ധീന്‍ അബ്ദുൽഹമീദിനെ മണ്ണാരപ്പറമ്പ് എസ്.വൈ.എസ്, എസ്.കെ.എസ്.എസ്.എഫ്, എസ്.കെ.എസ്.ബി.വി. യൂണിറ്റുകൾ ഉപഹാരം നൽകി അനുമോദിച്ചു.2019-20

പ്ലസ്ടു പരീക്ഷയിൽ മുഴുവന്‍ വിഷയങ്ങളിലും A+ കരസ്ഥമാക്കുകയും 

1200 ൽ 1196 മാർക്ക് വാങ്ങി ചാലിശ്ശേരി GHS സ്കൂളില്‍ നിന്നും ഒന്നാം സ്ഥാനം നേടുകയും ചെയ്ത എസ്.കെ.എസ്.ബി.വി മണ്ണാരപ്പറമ്പ് യൂണിറ്റ് പ്രസിഡന്റ് കൂടിയായ ഫൗസുദ്ധീന്‍ അബ്ദുൽഹമീനെ മണ്ണാരപ്പറമ്പ് മജ്ലിസുന്നൂര്‍ സംഘാടക സമിതി അമീര്‍. ഉസ്താദ് അബ്ദുൽമജീദ് ഫൈസി ഉപഹാരം നൽകി.സംസ്ഥാന ഗണിത മേളയിലും ഫൗസുദ്ധീന്‍ അബ്ദുൽഹമീദിന് എ ഗ്രേഡ് ലഭിച്ചിട്ടുണ്ട്.മണ്ണാരപ്പറമ്പ് പള്ളിത്താഴത്ത് നമ്പ്യാർവളപ്പിൽ. അബ്ദുൽഹമീദിന്റെയും,റസിയയുടേയും മകനാണ്. മുബാറക് അൽറംലി.സിദ്ധിഹാജി,ഫൈസല്‍.മുഹമ്മദ്സിനാൻ.തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.