27 April 2024 Saturday

ദുര്‍ഗ വാദ്യ കലാക്ഷേത്രത്തിലെ വിദ്യാർത്ഥികൾ പഞ്ചാരിമേളത്തിൽ അരങ്ങേറ്റം കുറിച്ചു

ckmnews

ദുര്‍ഗ വാദ്യ കലാക്ഷേത്രത്തിലെ വിദ്യാർത്ഥികൾ പഞ്ചാരിമേളത്തിൽ അരങ്ങേറ്റം കുറിച്ചു


ചങ്ങരംകുളം:താളവാദ്യ വിസ്മയം തീർത്ത് ഒരുകൂട്ടം കലാകാരൻമാർ പഞ്ചാരിമേളത്തിൽ അരങ്ങേറ്റം കുറിച്ചു.നന്നംമുക്ക് ദുര്‍ഗ വാദ്യ കലാക്ഷേത്രത്തിലെ 19 ഓളം  വിദ്യാര്‍ത്ഥികളാണ് പഞ്ചാരിമേളത്തിൽ അരങ്ങേറ്റം കുറിച്ചത്.പ്രശസ്ഥ വാദ്യകലാകാരൻ ആലംകോട് സന്തോഷിന്റ് കീഴിൽ പരിശീലനം പൂർത്തിയാക്കിയ വിദ്യാർത്ഥികളാണ് ക്ഷേത്രാങ്കണത്തിൽ കൊട്ടിക്കയറിയത്.മണലിയാര്‍ക്കാവ് ക്ഷേത്രത്തില്‍ നടന്ന പരിപാടി നടന്‍ വി.കെ . ശ്രീരാമന്‍ ഉദ്ഘാടനം ചെയ്തു.ക്ഷേത്രം മേൽശാന്തി മുരളീധരൻ ഇളയത് ഭദ്രദീപം തെളിയിച്ച ചടങ്ങിൽ

വി.മണികണ്ഠന്‍ ആധ്യക്ഷ്യനായി .അനിയന്‍ മാരാര്‍ , ആലങ്കോട് കുട്ടന്‍ നായര്‍ , എം ചന്ദ്രമോഹന്‍ ,

എം .പി വേലായുധന്‍ തുടങ്ങിയവര്‍ പങ്കെടുത്ത് സംസാരിച്ചു