26 April 2024 Friday

നാടിന്റെ യുവ ഗായകനെ മെഹർജാൻ പാട്ട് കൂട്ടം ചങ്ങരംകുളം ഉപഹാരം നൽകി ആദരിച്ചു.

ckmnews

നാടിന്റെ യുവ ഗായകനെ മെഹർജാൻ പാട്ട് കൂട്ടം ചങ്ങരംകുളം ഉപഹാരം നൽകി ആദരിച്ചു.


ചങ്ങരംകുളം:നാടിന്റെ യുവ ഗായകനെ മെഹർജാൻ പാട്ട് കൂട്ടം ചങ്ങരംകുളം ഉപഹാരം നൽകി ആദരിച്ചു.ചെറുപ്രായത്തിൽ തന്നെ നിരവധി ഗാനങ്ങൾ ആലപിച്ച് ശ്രദ്ധേയനായ

യുവ ഗായകൻ ഫഹീമിനെയാണ്.ചങ്ങരംകുളം പ്രദേശത്തെ സംഗീത കൂട്ടായ്മയായ മെഹർജാൻ പാട്ട് കൂട്ടത്തിന്റെ നേതൃത്വത്തിൽ ഉപഹാരം നൽകി ആദരിച്ചത്.പ്രശസ്ത സംഗീത സംവിധായകൻ നിഖിൽ പ്രഭ ഫഹീമിന് പാട്ട് പാടാൻ അവസരം നൽകിയതോടെയാണ് ഈ യുവ ഗായകൻ ശ്രദ്ധേയനാവുന്നത്.ചങ്ങരംകുളത്ത് സംഘടിപ്പിച്ച പരിപാടിയിൽ പ്രശസ്ത ഗായിക ഫാസില ബാനു ഫഹീമിന് ഉപഹാരം നൽകി.പഞ്ചായത്ത് മെമ്പർമാരായ സാദിഖ് നെച്ചിക്കൽ, മുസ്തഫ ചാലുപറമ്പിൽ, കേരള മീഡിയ പേഴ്സൺ യൂണിയൻ സംസ്ഥാന കൊർകമ്മിറ്റി അംഗം വി സൈദ്, കബീർ മണാളത്ത്,മെഹർജൻ പാട്ട് കൂട്ടത്തിന്റെ സ്ഥാപകൻ ഫൈസൽ ആലുങ്ങൾ,ഫൈസൽ ഐനിചോട് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.ചങ്ങരംകുളം ഐനിചോട് സ്വദേശി കൊയാലിപറമ്പിൽ ലത്തീഫിന്റെ മകനാണ് ഫഹീം 

എന്ന കൊച്ചു കലാകാരൻ