09 May 2024 Thursday

ചങ്ങരംകുളം സ്വദേശി ദുബായില്‍ ഹൃദയാഘാത്തെ തുടര്‍ന്ന് അന്തരിച്ചു

ckmnews

ചങ്ങരംകുളം: ദുബായില്‍ ഹൃദയാഘാത്തെ തുടര്‍ന്ന് ചങ്ങരംകുളം സ്വദേശി അന്തരിച്ചു.ചങ്ങരംകുളം കാഞ്ഞിയൂര്‍ സ്വദേശി പട്ടാമ്പില വളപ്പില്‍ ഹസ്സന്‍(59)ആണ് ദുബായില്‍ താമസ സ്ഥലത്ത് വെച്ച് മരിച്ചത്.നെഞ്ച് വേദനയെ തുടര്‍ന്ന് റാഷിദിയ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.നാല് പതിറ്റാണ്ടായി യുഎഇയില്‍ ജോലി ചെയ്ത് വന്നിരുന്ന ഹസ്സന്‍ മകന്റെ വിവാഹത്തിന് നാട്ടില്‍ വരാനുള്ള തയ്യാറെടുപ്പിലായിരുന്നു.മൃതദേഹം നടപടി ക്രമങ്ങള്‍ പൂര്‍ത്തീകരിച്ച് നാട്ടിലെത്തിക്കാനുള്ള ശ്രമം തുടരുന്നതായി ബന്ധുക്കള്‍ പറഞ്ഞു.