26 April 2024 Friday

കനത്ത മഴ തുടരുന്നു; നാല് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട്

ckmnews

കനത്ത മഴ തുടരുന്നു; നാല് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട്


തിരുവനന്തപുരം:കേരളത്തിൽ 5 ജില്ലകളിലെ റെഡ് അലർട്ട് കേന്ദ്ര കാലാവസ്ഥാ വകുപ്പ് പിൻവലിച്ചു. മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇന്നും തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ നാളെയും ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, എറണാകുളം, ഇടുക്കി ജില്ലകളിൽ ഇന്ന് യെലോ അലർട്ടായിരിക്കും. തിരുവനന്തപുരം അഞ്ചുതെങ്ങിൽ ഇന്നലെ വള്ളം മറിഞ്ഞ് മത്സ്യത്തൊഴിലാളി ബാബു മരിച്ചു. ഒപ്പമുള്ളയാൾ രക്ഷപ്പെട്ടു. 


കേരള, ലക്ഷദ്വീപ്, കർണാടക തീരങ്ങളിൽ ശക്തമായ കാറ്റിനു സാധ്യതയുള്ളതിനാൽ ഇനി അറിയിപ്പുണ്ടാകുന്നതു വരെ മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്നു കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. തെക്കൻ ആൻഡമാൻ കടലിലും നിക്കോബാർ മേഖലയിലും തെക്കു കിഴക്കൻ ബംഗാൾ ഉൾക്കടലിലും കാലവർഷം എത്തിച്ചേർന്നെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. കേരളത്തിൽ ഒരാഴ്ചയ്ക്കകം പ്രതീക്ഷിക്കാം.


19 വരെ കേരളത്തിൽ ചിലയിടങ്ങളിൽ മിന്നലോടുകൂടി മഴ പെയ്യാം. വരുംദിനങ്ങളിൽ രാവിലെ 11 മുതൽ ഉച്ചയ്ക്ക് 2 വരെയും രാത്രി 10.30 മുതൽ അർധരാത്രി വരെയും കടലിൽ വേലിയേറ്റം ശക്തമാകും. സംസ്ഥാനത്ത് മാർച്ച് 1 മുതൽ ഇന്നലെ വരെ 89% അധിക വേനൽമഴ ലഭിച്ചെന്നാണു കണക്ക്.