27 April 2024 Saturday

ആലംകോട് പഞ്ചായത്ത് ഏഴാം വാർഡ് ഉപതിരഞ്ഞെടുപ്പ്:രമേഷ് ചെന്നിത്തല ഉദിനുപറമ്പിൽ എത്തി

ckmnews


ചങ്ങരംകുളം:ആലംകോട് പഞ്ചായത്ത് ഏഴാം വാർഡിൽ നടക്കുന്ന ഉപതിരഞ്ഞെടുപ്പ് പ്രചരണാർത്ഥം കോൺഗ്രസ് നേതാവ് രമേഷ് ചെന്നിത്തല ഉദിനുപറമ്പിലെത്തി.യുഡിഎഫ് സ്ഥാനാർത്ഥി ശശിക്ക് വേണ്ടി വോട്ട് അഭ്യർത്ഥിക്കാനാണ് രമേഷ് ചെന്നിത്തല ഉദിനുപറമ്പിൽ എത്തിയത്.തെരെഞ്ഞെടുപ്പ് പ്രചരണം അവസാനഘട്ടത്തിൽ എത്തിനിൽക്കവെ ഇരുമുന്നണികളും പ്രചരണരംഗത്ത് സജീവമാണ്.യുഡിഎഫിന്റെയും എൽഡിഎഫിന്റെയും പ്രമുഖ നേതാക്കൾ പലരും വാർഡിൽ തെരെഞ്ഞെടുപ്പ് പ്രചരണരംഗത്തേക്ക് എത്തുന്നുണ്ട്