26 April 2024 Friday

ചങ്ങരംകുളം മൂക്കുതല ശാലോം മാർത്തോമ്മ ദൈവാലയം കൂദാശ ചെയ്തു

ckmnews

ചങ്ങരംകുളം മൂക്കുതല ശാലോം മാർത്തോമ്മ ദൈവാലയം കൂദാശ ചെയ്തു


ചങ്ങരംകുളം:പുതുക്കിപണിത ശാലോം  പള്ളി കൂദാശ  കുന്നംകുളം - മലബാർ  ഭ്രദ്രസനാധിപൻ ഡോ.തോമസ് മാർ തീത്തോസ് എപ്പിസ്കോപ്പ ശനിയാഴ്ച വൈകീട്ട്  അനുഗ്രഹപ്രഭയുടെ  നിറവിൽ  കൂദാശ ചെയ്തു.കൂദാശക്കെത്തിയ എപ്പിസ്കോപ്പയെ വികാരിയും ഭരണ സമിതിയും ചേർന്ന് സ്വീകരിച്ചു. പ്രത്യേക പ്രാർത്ഥനയോടെ ആരംഭിച്ച  ശൂശ്രൂഷകൾ ഭക്തിസാന്ദ്രമായി.കൂദാശക്കു ശേഷം നടന്ന സ്നേഹവിരുന്നിൽ ജാതി മത വ്യത്യാസമില്ലാത്തെ നിരവധി പേർ ഞായറാഴ്ച രാവിലെ  എപ്പിസ്കോപ്പയുടെ   മുഖ്യ കാർമ്മികത്വത്തിൽ ആദ്യ കുർബാനയർപ്പിക്കും.കുന്നംകുളം , പഴഞ്ഞി മേഖലയിൽ നിന്ന് മൂക്കുതലയിൽ എത്തിയവരാണ് 1943 ൽ  മൂക്കുതലയിൽ ശാലേം മാർത്തോമ്മ പള്ളിസ്ഥാപിച്ചത്.അൻമ്പതെട്ട് കുടുംബങ്ങളിലായി 220 അംഗങ്ങളാണ് ഇടവകക്ക് കീഴിൽ ഉള്ളത്.എട്ട് പതിറ്റാണ്ടിലേക്ക് പ്രവേശിക്കുന്ന വേളയിൽ ദൈവാലയം പുതുക്കി പണിയുവാൻ കഴിഞ്ഞതിലുള്ള ആഹ്ലാദത്തിലാണ്   ഇടവക ജനങ്ങൾ .കൂദാശയുടെ ഭാഗമായി പള്ളിയും പരിസരവും വൈദ്യുതി  ദീപാലങ്കാരങ്ങളാൽ  അലങ്കരിച്ചിട്ടുണ്ട്.കൂദാശക്കു ശേഷം നടന്ന പൊതു സമ്മേളനം മലബാർ സ്വതന്ത്ര സുറിയാനി സഭ പരമദ്ധ്യക്ഷൻ സിറിൾ മാർ ബസേലിയോസ് മെത്രപോലീത്ത ഉദ്ഘാടനം ചെയ്തു.ഡോ തോമസ് മാർ തീത്തോസ് എപ്പിസ്കോപ്പ അദ്ധ്യക്ഷനായി അനുഗ്രഹ പ്രഭാഷണം നടത്തി.ഇ.ടി. മുഹമ്മദ് ബഷീർ എം.പി. ഇടവക സുവനീർ പ്രകാശനവും , മുഖ്യ സന്ദേശവും നൽകി.എം.കെ. ജോയ് നിർമ്മാണ റിപ്പോർട്ട് വായിച്ചു.പി.ചിത്രൻ നമ്പൂതിരിപാട് , നന്നംമുക്ക് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മിസ്റിയ സെയ്ഫുദ്ദീൻ, വൈദീകരായ ഫാ.ഷിജോയ് എബ്രഹാം സക്കറിയ , ഫാ.തോമസ് ചാണ്ടി ,  ഫാ. സജു ബി ജോൺ , തോമസ് എം തോമസ്  , ഫാ. കോശി കുര്യൻ എന്നിവർ ആശംസകൾ അർപ്പിച്ചു.ഇടവക വികാരി ഫാ. ലിബിൻ തോമസ് സ്വാഗതവും  , സെക്രട്ടറി സി.റ്റി വിൽസൺ നന്ദിയും പറഞ്ഞു.പരിപാടികൾക്ക് വികാരി ഫാ. ലിബിൻ തോമസ് , ട്രസ്റ്റി എം.കെ ജോയ് , സെക്രട്ടറി സി.റ്റി. വിൽസൺ എന്നിവരുടെ നേതൃത്വത്തിലുള്ള ഭരണ സമിതിയും , ഭക്തസംഘടന ഭാരവാഹികളും നേതൃത്വം നൽകി.