26 April 2024 Friday

കൊടക്കാട്ട് വളപ്പിൽ കുടുംബസംഗമം മെയ് 16ന് ചങ്ങരംകുളം ഗാലക്സി കൺവെൻഷൻ സെന്ററിൽ നടക്കും

ckmnews

കൊടക്കാട്ട് വളപ്പിൽ കുടുംബസംഗമം  മെയ് 16ന് ചങ്ങരംകുളം ഗാലക്സി കൺവെൻഷൻ സെന്ററിൽ നടക്കും


ചങ്ങരംകുളം:കൊടക്കാട്ട് വളപ്പിൽ കുടുംബസംഗമം  മെയ് 16ന് തിങ്കളാഴ്ച ചങ്ങരംകുളം ഗാലക്സി കൺവെൻഷൻ സെന്ററിൽ നടക്കുമെന്ന് സംഘാടകർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.പ്രദേശത്തെ 200 ൽ പരം കുടുംബങ്ങളിലായി വ്യാപിച്ച് കെടുക്കുന്ന കൊടക്കാട്ട് കുടുംബാംഗങ്ങളെ ഒന്നിപ്പിച്ച് നടത്തുന്ന പരിപാടി ആലംകോട് ലീലാകൃഷ്ണൻ ഉദ്ഘാടനം ചെയ്യും.സുഹൈൽ ഹുദവി  മുഖ്യപ്രഭാഷണം നടത്തും.കാലത്ത് 8 മണിക്ക് തുടങ്ങുന്ന പരിപാടിയിൽ മുതിർന്ന കുടുംബാഗങ്ങളെ ആദരിക്കൽ,ഉന്നതവിദ്യഭ്യാസമുള്ള കുട്ടികളെ പരിചയപ്പെടുത്തൽ,കുട്ടികളുടെ കലാപരിപാടികൾ,കുടുംബാഗങ്ങൾക്കുള്ള മൊമന്റോ വിതരണം എന്നിവ നടക്കും.തുടർന്ന് സുറൂർ ആന്റ് പാർട്ടിയുടെ കലാവിരുന്നും അരങ്ങേറും.മയമുണ്ണികെവി,ബീരാവുണ്ണി കെവി,മുസ്തഫ കെവി,ഉമ്മർ കെവി,അഷറഫ് കെവി,അബൂബക്കർ കെവി തുടങ്ങിയവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു