26 April 2024 Friday

കാണി വാർഷികം:ചിത്രശില്പപ്രദർശനം ആരംഭിച്ചു

ckmnews

കാണി വാർഷികം:ചിത്രശില്പപ്രദർശനം ആരംഭിച്ചു


ചങ്ങരംകുളം കാണിഫിലിം സൊസൈറ്റി  വാർഷികത്തോടനുബന്ധിച്ച് ലത ചിയ്യാനൂരിന്റെ ചിത്ര ശില്പ പ്രദർശനം ആരംഭിച്ചു. ചിത്രകാരനും ശില്പിയുമായ മോഹൻ ആലങ്കോട് പ്രദർശനം ഉദ്ഘാടനം ചെയ്തു.പി.കെ.ജയരാജൻ,കെ.പി.തുളസി,കെ.ഗോപാലകൃഷ്ണൻ,ഷണ്മുഖൻ വേളയാട്ട്, എ. പി. ശ്രീധരൻ,പി.സി.പ്രേംദാസ്,വന്ദന,വി.പരമേശ്വരൻ,സോമൻ ചെമ്പ്രേത്ത്,ലത ചിയ്യാനൂർ എന്നിവർ സംസാരിച്ചു.വി. മോഹനകൃഷ്നൻ അദ്ധ്യക്ഷത വഹിച്ചു. വി. എം. ഹരിഗോവിന്ദ് സ്വാഗതവും പി. എം സുരേഷ്കുമാർ നന്ദിയും പറഞ്ഞു. തുടർന്ന് ലത ചിയ്യാനൂരും സംഘവും അവതരിപ്പിച്ച ഗാനസന്ധ്യയും അരങ്ങേറി.

പ്രദർശനം ഇന്ന് ( ഞായറാഴ്ച)തുടരും. വൈകുന്നേരം 5മണിക്ക് രാംദാസ് കടവല്ലൂർ സംവിധാനം ചെയ്ത മണ്ണ് എന്ന സിനിമ പ്രദർശിപ്പിക്കും.തുടർന്ന് നടക്കുന്ന സംവാദത്തിൽ റഫീക് അഹമ്മത്,രാംദാസ് കടവല്ലൂർ, കെ. കെ ബാലൻ,അജയൻ ചാലിശ്ശേരി എന്നിവർ പങ്കെടുക്കും.