26 April 2024 Friday

അഷറഫ് കൂട്ടായ്മയുടെ ആംബുലന്‍സ് ശനിയാഴ്ച നാടിന് സമര്‍പ്പിക്കും

ckmnews


ചങ്ങരംകുളം:നാല് വർഷമായി സംസ്ഥാനത്തും വിവിധ ഗൾഫ് രാജ്യങ്ങളിലുമായി പ്രവർത്തിച്ചു വരുന്ന  അഷ്റഫ് കൂട്ടായ്മയുടെ ആംബുലന്‍സ് ശനിയാഴ്ച ഇ.ടി.മുഹമ്മദ് ബഷീര്‍ എം.പി.എരമംഗലം പ്ലാസ ഓഡിറ്റോറിയത്തില്‍ വെച്ച് വൈകീട്ട് നാല് മണിക്ക് നാടിന് സമര്‍പ്പിക്കും.പൊന്നാനി മണ്ഡലം കമ്മിറ്റിയുടെതാണ് ആംബുലന്‍സ്.ചികിത്സാ സഹായങ്ങൾ,തൊഴിലധിഷ്ഠിത സഹായങ്ങൾ, ഭവന നിർമ്മാണ സഹായങ്ങൾ, മറ്റു റിലീഫ് പ്രവർത്തനങ്ങൾ തുടങ്ങി മാതൃകാപരമായ ജീവകാരുണ്യ പ്രവർത്തനങ്ങൾ കൊണ്ടും സാമൂഹിക സാംസ്കാരിക, ജനോപകാര രംഗത്തെ ശക്തമായ ഇടപെടലുകള്‍ നടത്തിയതായ് കൂട്ടായ്മ ഭാരവാഹികള്‍ പറഞ്ഞു .അഷറഫ് കുട്ടായ്മയുടെ സംസ്ഥാന,ജില്ല ഭാരവാഹികള്‍,സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുക്കും.