09 May 2024 Thursday

സ്വകാര്യ സ്കൂളിനെതിരെ വ്യാജ പോസ്റ്റ് ചങ്ങരംകുളം പോലീസിന് പരാതി നല്‍കി

ckmnews

ചങ്ങരംകുളം: ദാറുസ്സലാം കൾച്ചറൽ അസോസിയേഷന്റെ കീഴിലുള്ള സിബിഎസ്ഇ സ്കൂളായ  ചങ്ങരംകുളം ദാറുസലാം ഇംഗ്ലീഷ് സ്കൂൾ അടച്ചുപൂട്ടൽ ഭീഷണി നേരിടുന്നതായി നവമാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് സ്കൂൾ അധികൃതർ പോലീസിൽ പരാതി നൽകി. വ്യാജവാർത്തകളിൽ വഞ്ചിതരാകരുതെന്നും അത്തരത്തിലുള്ള യാതൊരു സാഹചര്യവും നിലവിലില്ലെന്നും ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ  അറിയിച്ചു. ചങ്ങരംകുളത്ത്  വിളിച്ച് ചേർത്ത വാർത്താസമ്മേളനത്തിൽ അഷറഫ് കോക്കൂർ, എൻ വി അബ്ദുൽ റഷീദ് എന്നിവർ പങ്കെടുത്തു