08 May 2024 Wednesday

കുന്നംകുളത്ത്‌ ബ്ലാക്ക്‌ ഫംഗസ്‌.വയോദികന്റെ നില ഗുരുതരം

ckmnews

കുന്നംകുളത്ത്‌ ബ്ലാക്ക്‌ ഫംഗസ്‌.വയോദികന്റെ നില ഗുരുതരം


കുന്നംകുളം:കുന്നംകുളം നഗരസഭ അതിർത്തിക്കുള്ളിൽ വയോധികന്‌ ബ്ലാക്ക്‌ ഫംഗസ്‌ ബാധ.രോഗലക്ഷണങ്ങൾ കാണിച്ച രോഗിയെ നില ഗുരുതരമായതോടെ തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു ആദ്യം പ്രവേശിപ്പിച്ചത്‌ തുടർന്ന് തൃശ്ശൂർ മെഡിക്കൽ കോളേജിലേക്ക്‌ മാറ്റി. 


ശ്വാസ തടസ്സവും, മൂക്കിലും വായിലും തരിപ്പും അനുഭവപ്പെടുന്ന രോഗിക്ക്‌ ബ്ലാക്ക്‌ ഫംഗസ്‌ ബാധക്കുള്ള ചികിത്സ നൽകുകയാണ്‌.ഫംഗസ്‌ ബാധ സ്ഥിരീകരിച്ച ലാബ്‌ റിസൽട്ട്‌ കിട്ടാൻ പതിനഞ്ച്‌ ദിവസത്തിലധികം എടുക്കുമെങ്കിലും രോഗ ലക്ഷണങ്ങൾ ബ്ലാക്ക്‌ ഫംഗസിന്റേതാണ്‌ എന്ന് തിരിച്ചറിഞ്ഞ മെഡിക്കൽ സംഘം ചികിത്സ ആരംഭിച്ചതായാണ്‌ വിവരം.

രോഗിയുടെ നില ഗുരുതരമായി തന്നെ തുടരുകയാണ്‌.


എന്താണ്‌ ബ്ലാക്ക്‌ ഫംഗസ്‌


സാധാരണനിലയില്‍ തന്നെ മണ്ണിലും, ചീഞ്ഞ ഇലകള്‍, മരത്തടി പോലുള്ള ജൈവിക പദാര്‍ത്ഥങ്ങളിലുമെല്ലാം കാണപ്പെടുന്ന ഫംഗസ് ആണിത്. പ്രത്യേക സാഹചര്യത്തില്‍ ഇവ മനുഷ്യശരീരത്തിലേക്ക് കയറിപ്പറ്റുകയാണ്. 


കൊവിഡ് 19ന്റെ വിഷമതകളെ പരിഹരിക്കാന്‍ നല്‍കിവരുന്ന സ്റ്റിറോയ്ഡുകളും ഒപ്പം തന്നെ രോഗിയുടെ പ്രതിരോധശേഷിയില്‍ വരുന്ന ബലക്ഷയവുമാണ് കൊവിഡാനന്തരം ബ്ലാക്ക് ഫംഗസ് പിടിപെടുന്നത് വ്യാപകമാകാനുള്ള പ്രധാന കാരണങ്ങളായി വിശദീകരിക്കപ്പെടുന്നത്. 


പ്രമേഹരോഗികളിലും കാര്യമായി ബ്ലാക്ക് ഫംഗസ് ബാധ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. അതുപോലെ തന്നെ ശ്വാസകോശവുമായി ബന്ധപ്പെട്ട് നേരത്തേ രോഗങ്ങളുള്ളവരിലും ഈ ഫംഗസിന് എളുപ്പത്തില്‍ കയറിപ്പറ്റാമെന്നാണ് പറയപ്പെടുന്നത്. അധികവും പുരുഷന്മാരെയാണ് ബ്ലാക്ക് ഫംഗസ് ബാധ കടന്നുപിടിച്ചതായി കാണാന്‍ സാധിക്കുന്നത്. താരതമ്യേന സ്ത്രീകളില്‍ ഇത് കുറവായി കാണുന്നു.