26 April 2024 Friday

സംസ്കൃത അധ്യാപകര്‍ കേന്ദ്ര മന്ത്രി വി.മുരളീധരന് നിവേദനം നല്‍കി

ckmnews

സംസ്കൃത അധ്യാപകര്‍ കേന്ദ്ര മന്ത്രി വി.മുരളീധരന് നിവേദനം നല്‍കി


ചങ്ങരംകുളം:ഇഗ്നോയിൽ (ഇന്ദിരാഗാന്ധി ഓപ്പൺ യൂണിവേഴ്സിറ്റി) സംസ്കൃതം ബിഎഡ് കോഴ്സ് ആരംഭിക്കണമെന്നാവശ്യപ്പെട്ട് കേരള സംസ്കൃതാദ്ധ്യാപക  ഫെഡറേഷൻ മലപ്പുറം ജില്ലാ കമ്മറ്റി കേന്ദ്ര മന്ത്രി വി.മുരളീധരന് നിവേദനം നൽകി.കെ എസ് ടി എഫ് സംസ്ഥാന സമിതി അംഗങ്ങളായ അനില കോട്ടക്കൽ,ശിവകുമാർ തോട്ടുപുറം ,മലപ്പുറം ജില്ലാ സെക്രട്ടറി റിയാസ് കക്കോവ്, തിരൂർ സബ് ജില്ലാ കമ്മറ്റി പ്രസിഡൻ്റ്  സുധീഷ് കേശവപുരി എന്നിവരടങ്ങിയ പ്രതിനിധി സംഘമാണ് നിവേദനം നൽകിയത്.കേരളത്തിലെ പൊതു വിദ്യാലയങ്ങളിലെ വിദ്യാർഥികൾക്ക് സംസ്കൃതം പഠിക്കുന്നതിനായി നിലവിൽ ഒന്നാം ക്ലാസ് മുതൽ  പന്ത്രണ്ടാം ക്ലാസ്സ് വരെ അവസരമുണ്ട്. LP,UP വിഭാഗങ്ങളിലെ അധ്യാപകരുടെ യോഗ്യതയായി നിശ്ചയിച്ചിരുന്നത് പ്രാക് ശാസ്ത്രി / പ്രീ-ഡിഗ്രി/ അധ്യാപകയോഗ്യതാ പരീക്ഷ തുടങ്ങിയവയായിരുന്നു.കാലാനുസൃതമായ വിദ്യാഭ്യാസ നയങ്ങളുടേയും നിയമങ്ങളുടേയും പശ്ചാത്തലത്തിൽ അധ്യാപക യോഗ്യത ബിഎഡ് ആയി നിശ്ചയിച്ചിട്ടുണ്ട്. പ്രാക് ശാസ്ത്രി / അധ്യാപക യോഗ്യത പരീക്ഷ / പ്രീ-ഡിഗ്രീ എന്നി യോഗ്യത നേടിക്കൊണ്ട് സർവീസിൽ കയറിയ അധ്യാപകർക്ക് സർവീസിൽ ഇരുന്നു കൊണ്ടു തന്നെ  ഉയർന്ന അധ്യാപക യോഗ്യതയായ ബിഎഡ് നേടുന്നതിനായി ഇഗ്‌നോയെ മാത്രമാണ് ആശ്രയിക്കാൻ കഴിയുന്നത്. ഈ സാഹചര്യത്തിൽ ഇഗ്നോയിൽ മറ്റ് വിഷയങ്ങൾക്കുള്ളത് പോലെ തന്നെ സംസ്കൃതം ബിഎഡ് കൂടി ആരംഭിക്കാൻ ആവശ്യമായ ഇടപെടലുകൾ നടത്തണമെന്ന കേരളത്തിലെ സംസ്കൃത അദ്ധ്യാപകരുടെ ന്യായമായ ഈ നിവേദനം വിദ്യാഭ്യാസ മന്ത്രിയുടേയും യുണിവേർസിറ്റിയുടേയും   ശ്രദ്ധയിൽ പ്പെടുത്തി വേണ്ട നടപടികൾ സ്വീകരിക്കാമെന്ന് കേന്ദ്ര മന്ത്രി വി.മുരളീധരൻ അറിയിച്ചു