26 April 2024 Friday

ചങ്ങരംകുളം ദാറുസ്സലാം സ്കൂളിന് 100% വിജയം

ckmnews



സി. ബി എസ്. ഇ  പത്താം  ക്ലാസ്സിന്റെ  പരീക്ഷാഫലം  പുറത്തുവന്നപ്പോൾ ചങ്ങരംകുളം  ദാറുസ്സലാം  ഇംഗ്ലീഷ് സ്കൂളിന് നൂറുമേനി  വിജയം. പരീക്ഷയെഴുതിയ മുഴുവൻ വിദ്യാർത്ഥികളും ഉന്നത  മാർക്കോടെ വിജയിച്ചു. ജിത്യ. വി. എസ്,  റഹീദ. എം, അഫാൻ  ഫാത്തിമ  എന്നിവർ  യഥാക്രമം ആദ്യത്തെ മൂന്നു  സ്ഥാനങ്ങൾ  കരസ്ഥമാക്കി. 5 പേർക്ക്  ഡിസ്റ്റിംഗ്ഷനും 10 പേർക്ക്  ഫസ്റ്റ്  ക്ലാസും  ലഭിച്ചു. ജേതാക്കളെ  പ്രിൻസിപ്പൽ  ശ്രീജ. എം. ആർ, മാനേജ്മെന്റ് പ്രതിനിധികൾ, പി  ടി  എ  പ്രസിഡണ്ട്‌  മുസ്തഫ  മാട്ടം  എന്നിവർ വിജയികളെ അനുമോദിച്ചു.