09 May 2024 Thursday

നന്നംമുക്ക് വില്ലേജില്‍ നികുതി അടച്ച് കൊടുക്കാതെ പൊതുജനങ്ങളെ ബുദ്ധിമുട്ടിക്കുന്നതായി പരാതി

ckmnews

ചങ്ങരംകുളം: നന്നംമുക്ക് വില്ലേജ് ഓഫീസിൽ നികുതി അടച്ചു കൊടുക്കാതെ ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നതായി വ്യാപക പരാതി.കാർഷിക വൈദ്യുതി കണക്ഷൻ പുതുക്കാനുള്ള അവസാന ദിവസത്തിന് 2 ദിവസം മാത്രം ശേഷിക്കുമ്പോൾ ഭൂനികുതി എഴുതി നൽകാത്തതിനാൽ ജനങ്ങൾ വലിയ രീതിയില്‍  ബുദ്ധിമുട്ടുകയാണ്.വൈദ്യുതി ഇല്ലാത്തത് കൊണ്ട് കഴിഞ്ഞ രണ്ട് ദിവസമായി വില്ലേജിൽ നിന്ന് നികുതി അടച്ചു നൽകുന്നില്ല. കാർഷിക വൈദ്യുതി കണക്ഷൻ പുതുക്കുന്നതിന് പുതിയ നികുതി റസിപ്റ്റ് നിർബന്ധമായതിനാൽ ഇത് ലഭ്യമാകാതെ ഏറെ പേർ വലയുകയാണ്. നികുതി റസീത് എഴുതിക്കൊടുക്കുവാൻ ഓർഡറില്ലെന്നാണ് വില്ലേജ് അധികൃതർ പറയുന്നത്.വരുന്ന 2ദിവസങ്ങൾ അവധിയായതിനാൽ കാർഷിക വൈദ്യുതി് കണക്ഷൻ പുതുക്കാനുള്ള അവസാന തീയതിയും കഴിയുകയാണ്.കൂടാതെ പല ആവശ്യങ്ങൾക്കായി നികുതി ചീട്ട് ആവശ്യമുള്ളവർ ഇത് ലഭ്യമാവാതെ ബുദ്ധിമുട്ടുകയാണ്. സർക്കാർ സ്ഥാപനങ്ങൾ ഓൺലൈൻ സംവിധാനത്തലേക്ക് മാറുമ്പോൾ ആവശ്യനുസരണം നെറ്റ് വർക്ക് സംവിധാനം കാര്യക്ഷമമാക്കുകയും വൈദ്യുതി ഇല്ലാത്ത സമയങ്ങളിൽ പ്രവർത്തിക്കാൻ ഇൻവർട്ടർ സംവിധാനമൊരുക്കേണ്ടതാണെന്നും അല്ലാത്തപക്ഷം ഓൺലൈനിന്റെ പേരിൽ പൊതുജനങ്ങൾ ഏറെ ബുദ്ധിമുട്ടുകയാണെന്നും പരാതികളുയരുന്നു.