26 April 2024 Friday

മനുഷ്യൻ അതിജീവനത്തിന്റെ മഹാമാതൃക:പി സുരേന്ദ്രൻ

ckmnews

മനുഷ്യൻ അതിജീവനത്തിന്റെ മഹാമാതൃക:പി സുരേന്ദ്രൻ


ചങ്ങരംകുളം:മഹാമാരികളായാലും, വികല മനസ്സുകൾ ഉത്പാദിപ്പിക്കുന്ന ദുഷ് ചിന്തകളായാലും അവയെയെല്ലാം അതിജീവിക്കാനുള്ള കരുത്ത് മനുഷ്യനുണ്ടെന്ന് പ്രശസ്ത സാഹിത്യകാരൻ പി.സുരേന്ദ്രൻ അഭിപ്രായപ്പെട്ടു.  കേരള പ്രൈവറ്റ് സ്കൂൾ അസോസിയേഷനും പന്താവൂർ സംസ്കൃതി സ്കൂളും സംയുക്തമായി നടത്തിയ സ്നേഹസംഗമവും ഇഫ്താർ മീറ്റും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പന്താവൂർ സംസ്കൃതി സ്കൂൾ അങ്കണത്തിൽ വച്ച് നടന്ന പരിപാടിയിൽ കെ പി എസ് എ സ്റ്റേറ്റ് പ്രസിഡണ്ട് പി പി  യൂസഫലി അധ്യക്ഷതവഹിച്ചു.സമൂഹത്തിൽ ഇന്ന് വന്നു കൊണ്ടിരിക്കുന്ന അകൽച്ചകളില്ലാതാക്കാൻ സ്കൂളുകൾക്ക് കഴിയുമെന്നും അതിന് കെ പി എസ് എ മുൻ കൈയെടുക്കണമെന്നും പങ്കെടുത്തവരെല്ലാം ആവശ്യപ്പെട്ടു. സംസ്ഥാന സെക്രട്ടറി പ്രമോദ് തലാപ്പിൽ ആമുഖപ്രഭാഷണവും, അഡ്വ സിദ്ദീഖ് പന്താവൂർ,പി വിജയൻ,കുഞ്ഞുമുഹമ്മദ് പന്താവൂർ, ടി വി  അബ്ദുറഹിമാൻ, പ്രിൻസിപ്പാൾ ഗോപകുമാർ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ പി രാമദാസ് മാസ്റ്റർ എന്നിവർ പ്രഭാഷണം നടത്തി.കെ പി എസ് എ സംസ്ഥാന ജോയന്റ് സെക്രട്ടറി ലത്തീഫ് പാണക്കാട് സമാപന പ്രസംഗം നടത്തി.