09 May 2024 Thursday

തൃശ്ശൂരിലെ കോവിഡ് ബാധിതന്‍ സഞ്ചരിച്ച വഴി റൂട്ട് മാപ്പ് പുറത്ത് വിട്ടു

ckmnews

തൃശൂരില്‍ കോവിഡ് ബാധിതനുമായി സമ്പര്‍ക്കം പുലര്‍ത്തിയ 385 പേര്‍ നിരീക്ഷണത്തില്‍.കോവിഡ് ബാധിച്ചയാള്‍ പോയ സ്ഥലങ്ങളുടെ വിവരങ്ങള്‍ കലക്ടര്‍ പുറത്തുവിട്ടു.എട്ടുദിവസത്തിനിടെ ഒന്‍പതിടങ്ങളില്‍ പോയി. വിവാഹനിശ്ചയത്തിലും പങ്കെടുത്തു. രോഗിയുടെ ബന്ധുവും കുഞ്ഞും ചാവക്കാട് ആശുപത്രിയില്‍ ഐസലേഷനിലാണ്. തൃശൂരില്‍ കോവിഡ് ബാധ റിപ്പോര്‍ട്ട് ചെയ്തതോടെ രോഗവ്യാപനം തടയാന്‍ നടപടികള്‍ ഊര്‍ജിതമാക്കി ജില്ലാ ഭരണകൂടും. രോഗബാധിതന്‍ സഞ്ചരിച്ച യാത്രാവഴി ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ പ്രസിദ്ധപ്പെടുത്തി.

• ഫെബ്രുവരി 29 ന് കുളിമുട്ടത്ത് എത്തി,

• മാർച്ച് ഒന്ന് കൊടുങ്ങല്ലൂർ അൽറൈൻ ഹോട്ടൽ,

• രണ്ടാം തിയതി: ഷവർമ സെന്‍റര്‍,

• മൂന്നാം തിയതി: കൊടുങ്ങല്ലൂർ കാര്‍ണിവല്‍ തിയറ്ററിൽ പോയി,

• അഞ്ചാം തിയതി വെള്ളാങ്കല്ലൂരിലെ റിസോർട്ട്,

• ആറാം തിയതി പുഴയ്ക്കൽ ശോഭ മാൾ ( നാലു കടകളിൽ കയറി ),

വെസ്റ്റ് ഫോർട്ട് ലിനൻ ക്ലബ്,

പെരിഞ്ഞനം മർവ റസ്റ്ററൻ്റ്,

• എട്ടാം തിയതി പാവറട്ടി വെൺമേനാട് വിവാഹ ചടങ്ങിൽ.അതേസമയം, ഇന്നലെ രണ്ടുപേര്‍ക്കുകൂടി കോവിഡ് 19 സ്ഥിരീകിരച്ച സാഹചര്യത്തില്‍ കേരളത്തില്‍ കനത്ത ജാഗ്രത തുടരുകയാണ്.ദുബായില്‍നിന്നുവന്ന കണ്ണൂര്‍ സ്വദേശി പരിയാരം മെഡിക്കല്‍ കോളജിലും ഖത്തറില്‍നിന്നുവന്ന തൃശൂര്‍ സ്വദേശി തൃശൂര്‍ ജനറല്‍ ആശുപത്രിയിലും ചികില്‍സയിലാണ്.