26 April 2024 Friday

വേനൽ മഴ:കണ്ണീരോടെ പുഞ്ച കർഷകർ പലയിടത്തും വീണ നെല്ലുകൾ മുളച്ച് തുടങ്ങി

ckmnews

വേനൽ മഴ:കണ്ണീരോടെ പുഞ്ച കർഷകർ പലയിടത്തും വീണ നെല്ലുകൾ മുളച്ച് തുടങ്ങി


ചങ്ങരംകുളം: ദിവസങ്ങൾ നീണ്ടു നിന്ന വേനൽ മഴയിൽ മുങ്ങിയ കോൾ നിലങ്ങളിൽ പലയിടങ്ങളിലും കൊയ്ത്തിനായുള്ള നെല്ലു കൾ മുളച്ച് തുടങ്ങിയത് കർഷകരെ ദുരിതത്തിലാക്കുന്നു.പൂർണ്ണമായും വിളവ് എത്താത്തതും കാറ്റിലും മഴയിലും വീണ് കിടന്നതും വേനൽ മഴയിൽ വെള്ളം കയറിയത് മൂലം കൊയ്തെടുക്കാൻ കഴിയാതെ വന്നതുമായ നൂറ് കണക്കിന് ഏക്കർ നെൽകൃഷിയാണ് പല കോളിലായി മുളച്ച് തുടങ്ങിയത്.നെല്ലുകൾ മുളച്ച് തുടങ്ങിയത് മൂലം ഇത്തവണ വലിയ നഷ്ടമാണ് കർഷകരെ കാത്തിരിക്കുന്നത്.ആദ്യം കൃഷി ആരംഭിച്ച കർഷകർക്ക് വലിയ നഷ്ടങ്ങളില്ലാതെ നെല്ല് കൊയ്തെടുക്കാൻ കഴിഞ്ഞെങ്കിലും താമസിച്ച് കൃഷി ഇടക്കിയവരാണ് ദുരിതത്തിലായത്.ഇനിയും കൊയ്ത്ത് നടക്കാത്ത പാടങ്ങളിൽ ഏറെ ദിവസങ്ങളായി വെള്ളം കെട്ടി നിൽക്കുന്ന അവസ്ഥ വന്നതോടെയാണ് കർഷകർ ദുരിതത്തിലായത്.വൈക്കോൽ ചിഞ്ഞഴുകിയും നെല്ല് നിലത്തു വീണുമാണ് നെല്ലുകൾ മുളപൊട്ടുന്നത്.പല പാടങ്ങളിലും നെല്ലുകൾ ഏറെ മുളച്ച് വലുതായിട്ടുണ്ട്.അധികൃതർ കൃഷി നാശം സംഭവിച്ചവരുടെ കണക്കെടുത്ത് ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്നും കർഷകർ ആവശ്യപ്പെട്ടു.