26 April 2024 Friday

കാറ്റു മഴയും:സംസ്ഥാന പാതയോരത്തെ കെ ഫോൺ ലൈൻ പൊട്ടിവീണു

ckmnews

കാറ്റു മഴയും:സംസ്ഥാന പാതയോരത്തെ കെ ഫോൺ ലൈൻ പൊട്ടിവീണു


എടപ്പാൾ: സംസ്ഥാന സർക്കാരിന്റെ  കെ ഫോൺ പദ്ധതിക്കായി വലിച്ച കേബിൾ വൈദ്യുതി തൂണിൽ നിന്ന് റോഡിൽ പൊട്ടി വീണു.ചൂണ്ടൽ കുറ്റിപ്പുറം  സംസ്ഥാനപാതയിൽ  ചങ്ങരംകുളം പോലീസ് സ്റ്റേഷൻ സമീപത്തായാണ് സംഭവം.കഴിഞ്ഞ ദിവസങ്ങളിൽ ഉണ്ടായ കാറ്റിലും മഴയിലുമാണ് കണക്ഷൻ എത്തും മുമ്പ് കേബിൾ പൊട്ടി വീണത്. ബിപിഎൽ കുടുംബങ്ങൾക്ക്  സൗജന്യമായും  മറ്റുള്ളവർക്ക്  കുറഞ്ഞ നിരക്കിലും ഇന്റർനെറ്റ് സൗകര്യം എന്നതിനായുള്ള  പദ്ധതിയുടെ കേബിളാണ് വൈദ്യുതി തൂണുകളിൽ നിന്ന് വേറിട്ട് താഴെ വീണത്.തരാറിലായ ഭാഗം കരാർ തൊഴിലാളികളെത്തി അടുത്ത ദിവസം തന്നെ പുനസ്ഥാപിക്കുമെന്ന് അധികൃതർ പറഞ്ഞു