26 April 2024 Friday

സിനിമാ തിയേറ്ററുകളും ജിമ്മുകളും തുറന്നേക്കും ,അന്താരാഷ്ട്ര വിമാന സര്‍വീസുകളും ആരംഭിക്കും.

ckmnews



ജൂലായ് 31നു ശേഷം രാജ്യത്തെ സിനിമാ തിയേറ്ററുകളും ജിമ്മുകളും തുറക്കാൻ അനുമതി നൽകിയേക്കും.അതോടൊപ്പം അന്താരാഷ്ട്ര വിമാന സർവീസുകൾ തുടങ്ങുന്നകാര്യവും പരിഗണിക്കുന്നുണ്ട്.കോവിഡ് പരിശോധന നെഗറ്റീവ് ആയവരെയായിരിക്കും വിമാനത്താവളത്തിലേയ്ക്ക് പ്രവേശിപ്പിക്കുക.മുതിർന്നവരെയും കുട്ടികളെയും സിനിമാ തിയേറ്ററിലേയ്ക്കും പ്രവേശിപ്പിക്കില്ല. 15നും 50നും ഇടയിലുള്ളവർക്കു മാത്രമായിരിക്കും അനുമതി.സംഘങ്ങൾക്കും, കുടുംബത്തിനും വ്യക്തികൾക്കുമായി തിയേറ്ററിലെ സീറ്റുകൾ ക്രമീകരിക്കാനും നിർദേശമുണ്ട്. നിശ്ചിത അകലം പാലിച്ചായിരിക്കുമിത്.അന്താരാഷ്ട്ര വിമാന സർവീസുകൾ പുനഃരാരംഭിക്കേണ്ടതെങ്ങനെയന്നതിനെക്കുറിച്ച് ചർച്ച നടന്നുവരികയാണ്.ജൂലായ് 15നകം ഇക്കാര്യത്തിൽ തീരുമാനമെടുത്ത് 31നു ശേഷം സർവീസ് തുടങ്ങുന്നകാര്യ പരിഗണിക്കാനുമാണ് കേന്ദ്രസർക്കാർ ആലോചിക്കുന്നത്.പരിശോധന നടത്തി നെഗറ്റീവാണെങ്കിൽ 48-72 മണിക്കൂറിനുള്ളിൽ വിമാനത്തിൽ യാത്രചെയ്യാനനുവദിക്കും. രോഗ ലക്ഷണങ്ങളുള്ളവർക്ക് യാത്രചെയ്യാൻ അനുമതി നൽകില്ല.ഓരോരുത്തരും അവരവരുടെ ചെലവിൽ പരിശോധന നടത്തേണ്ടതുണ്ട്. റാപ്പിഡ് ആന്റിജൻ ടെസ്റ്റിന് 30 മുതൽ 45 മിനുട്ടുവരെയാണ് സമയംവേണ്ടിവരിക. 500 രൂപയുമാണ് ചെലവ്. ടെസ്റ്റിനുള്ള സൗകര്യം എയർപോർട്ടിലൊരുക്കും. ഈ നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ വിമാനത്താവളത്തിൽ രണ്ടുമണിക്കൂറെങ്കിലുംവേണ്ടിവരുമെന്നാണ് കണക്കുകൂട്ടുന്നത്.കർശന നിർദേശങ്ങൾ പാലിച്ചു കൊണ്ട് ജിമ്മുകൾ തുറക്കാനും ആലോചനയുണ്ട്.