08 May 2024 Wednesday

ഇത്തിഹാദെ ഉമ്മത്ത് റംസാൻ അസംബ്ലിക്ക് നന്നംമുക്ക് പഞ്ചായത്തിൽ തുടക്കമായി

ckmnews

ഇത്തിഹാദെ ഉമ്മത്ത് 

റംസാൻ അസംബ്ലിക്ക് നന്നംമുക്ക് പഞ്ചായത്തിൽ തുടക്കമായി


ചങ്ങരംകുളം :മലപ്പുറം ജില്ലാ മുസ്‌ലിം യൂത്ത് ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തിൽ "ഇത്തിഹാദെ ഉമ്മത്ത്" എന്ന നാമകരണത്തിൽ ജില്ലയിലെ മഹല്ല് തലങ്ങളിൽ നടന്നു വരുന്ന റംസാൻ അസ്സംബ്ലിക് നന്നംമുക്ക് പഞ്ചായത്തിലെ സി എച് നഗർ യൂണിറ്റിൽ തുടക്കമായി. വർഗ്ഗീയ ശക്തികളെ ഒറ്റപ്പെടുത്താൻ എല്ലാവരും ഒറ്റക്കെട്ടായി നിൽക്കണമെന്നും, അതിന് യുവാക്കളുടെ കൂട്ടായ്മ നില കൊള്ളേണ്ട സമയമിതാണെന്നും പരിപാടി ഉദ്ഘാടനം നിർവഹിച്ച മുസ്ലിം ലീഗ് നേതാവ് സിഎം യൂസഫ് അഭിപ്രായപ്പെട്ടു.ശാഖ പ്രസിഡന്റ് കെവി അബൂബക്കർ അധ്യക്ഷനായിരുന്നു.കോൺഗ്രസ്സ് നേതാവ് കെ മുരളീധരൻ മുഖ്യ അതിഥിയായിരുന്നു. യൂത്ത് ലീഗ് മണ്ഡലം സെക്രട്ടറി അഡ്വ.നിയാസ് മുഹമ്മദ്‌ പ്രമേയാവതരണം നടത്തി. യഹ്‌യ ഫൈസി തെങ്ങിൽ ഉൽബോധന പ്രഭാഷണം നടത്തി. ടി ഉമ്മർ, സി എ ആലികുട്ടി, അനസ് നരണിപ്പുഴ, കെഎംസിസി സാരഥി റസാഖ് പുതൂർ ആഷിക്ക് നന്നംമുക്ക്, റഫീഖ് എസ് ടി യു, റിഷാദ് കെ എസ് എന്നിവർ സംസാരിച്ചു.