26 April 2024 Friday

സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാഫലം ഇർശാദ് ഇംഗ്ലീഷ് സ്കൂളിനു വീണ്ടും നൂറുമേനി

ckmnews



ചങ്ങരംകുളം:പന്താവൂർ ഇർശാദ് ഇംഗ്ലീഷ് സ്കൂളിൽ കൊമേഴ്സ്, സയൻസ് സ്ട്രീമുകളിലായി പരീക്ഷയെഴുതിയ മുഴുവൻ വിദ്യാർത്ഥികളും ഉന്നത ഗ്രേഡോടെ വിജയം കൈവരിച്ചു. പരീക്ഷയെഴുതിയ 50% വിദ്യാർത്ഥികളും ഡിസ്റ്റിംഗ്ഷൻ നേടുകയും മറ്റു വിദ്യാർത്ഥികൾ ഫസ്റ്റ് ക്ലാസോടെ മികച്ച വിജയം  നേടുകയും ചെയ്തു. അധ്യാപകരുടെ നിസ്വാർത്ഥമായ കഠിനാധ്വാനത്തിൻ്റെ ഫലമായി ആദ്യ പ്ലസ്ടു ബാച്ച് മുതൽ തന്നെ വർഷങ്ങളോളമായി ഇർശാദ് സ്കൂൾ നൂറുമേനി വിജയം ആവർത്തിച്ചുകൊണ്ടിരിക്കുകയാണ്. വിജയം കൈവരിച്ച എല്ലാ വിദ്യാർത്ഥികളേയും ഈ ഉന്നത വിജയത്തിനു വിദ്യാർത്ഥികളെ തയ്യാറാക്കിയ അധ്യാപകരെയും അക്കാഡമിക് ഹെഡുമാരെയും  ഇർശാദ് മാനേജ്മെൻ്റ് അനുമോദിച്ചു.