27 April 2024 Saturday

ആലംകോട് ഗ്രാമപഞ്ചായത്ത് കോവിഡ് പരിശോധന 893 ഫലം നഗറ്റീവ്

ckmnews


ചങ്ങരംകുളം:സമ്പര്‍ക്കരോഗം അറിയാന്‍ ആലംകോട് ഗ്രാമപഞ്ചായത്ത് പ രിധിയില്‍ നടന്ന കോവിഡ് പരിശോധനയില്‍ 896 പേരുടെ ഫലം പരിശോധിച്ചപ്പോള്‍ 893 പേരുടെ ഫലം നഗറ്റീവ്.

736 പേര്‍ക്ക് ആന്റിജെൻ പരിശോധനയും 160 പേര്‍ക്ക് ആൻറിബോഡി പരിശോധനയും ആണ് നടത്തിയത്.ഗള്‍ഫില്‍ നിന്നെത്തിയ 9 പേര്‍ അടക്കം 12 പേര്‍ക്കാണ്  പഞ്ചായത്തില്‍ രോഗം സ്ഥിരീകരിച്ചത്.ഇതില്‍ 8 പേര്‍ രോഗവിമുക്തരായി വീട്ടിലേക്ക് മടങ്ങി.3 പേര്‍ക്കാണ് പഞ്ചായത്തില്‍ സമ്പര്‍ക്കം മൂലം രോഗം സ്ഥിരീകരിച്ചത്.