09 May 2024 Thursday

ചങ്ങരംകുളം സ്വദേശി എം നന്ദഗോവിന്ദിന് ചെന്നൈ റോട്ടറി ക്ളബ്ബിന്റെ പുരസ്കാരം

ckmnews

ചങ്ങരംകുളം/ ചെന്നൈ: സാമൂഹിക പ്രവർത്തകനും മലയാളി സംഘടന നേതാവുമായ എം നന്ദ ഗോവിന്ദിന് ചെന്നൈ അണ്ണാനഗർ റോട്ടറി പുരസ്കാരം ലഭിച്ചു. ചങ്ങരംകുളം ചിറവല്ലൂർ സ്വദേശിയായ ഇദ്ദേഹത്തിന്  40 വർഷമായി ചെന്നൈയിലെ സാമൂഹിക സേവനത്തിനാണ് പുരസ്കാരം ലഭിച്ചത്. മൂവായിരത്തോളം മൃതദേഹങ്ങൾ സംസ്കരിക്കുകയും ആയിരത്തോളം തിരിച്ചറിയാത്ത അജ്ഞാത മൃതദേഹങ്ങളാണ് ചെന്നൈയിലെ ഗവൺമെൻറ് ആശുപത്രി മോർച്ചറിയിൽ നിന്നും ഏറ്റെടുത്ത് സംസ്കരിച്ചിരിക്കുന്നത്. മൃതദേഹങ്ങൾ നാട്ടിലെത്തിക്കാനായി തീവണ്ടിയിൽ ഉപയോഗിക്കാറുള്ള ബ്രേക്ക് വാൻ റെയിൽവേ മന്ത്രാലയം ഉപേക്ഷിക്കാൻ തീരുമാനിച്ചപ്പോൾ നന്ദ ഗോവിന്ദിന്റെ ഇടപെടലിലൂടെയാണ് പുനഃസ്ഥാപിക്കാൻ കാരണമായത്. 2004 സുനാമി ഉണ്ടായപ്പോൾ തമിഴ്നാട്ടിലെ മലയാളികൾക്കായി അടിയന്തര സഹായങ്ങൾ ചെയ്തു നൽകാനുള്ള ചുമതല കേരള സർക്കാർ ഏൽപ്പിച്ചിരുന്നത് നന്ദ ഗോവിന്ദനെ ആയിരുന്നു. സി പി എം എ, വേൾഡ് മലയാളി കൗൺസിൽ, മലയാളി ക്ലബ്ബ്, മലയാളം മിഷൻ, തമിഴ്നാട് ഭാഷ ന്യൂനപക്ഷ ഫോറം എന്നിവയുടെ ഭാരവാഹി സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട് ഉണ്ട് ഇദ്ദേഹം.